You are Here : Home / USA News

ഫൊക്കാന വിമന്‍സ് ഫോറം കേക്ക് ബേക്കിങ് മത്സരം വന്‍ വിജയം

Text Size  

Story Dated: Friday, January 03, 2014 12:55 hrs UTC

ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് കേക്ക് ബേക്കിങ് മത്സരം വിജയകരവും ഒരു പ്രത്യേക അനുഭവവുമായി മാറി. മനോഹരവും സ്വാദിഷ്ഠവുമായ ഏഴു കേക്കുകളാണ് മത്സരത്തില്‍ പങ്കെടുത്ത ഏഴു മത്സരാര്‍ത്ഥികള്‍ സ്വന്തം കരവിരുതിനാല്‍ മെനഞ്ഞ് ചുട്ടെടുത്ത് പ്രദര്‍ശിപ്പിച്ചത്. രുചി, സാന്ദ്രത, മനോഹാരിത, മുതലായവയ്ക്ക് പ്രാധാന്യം കൊടുത്ത മത്സരത്തില്‍ തങ്കമ്മ ജോസഫ് ഒന്നാം സ്ഥാനവും, മേരി മാത്യു, ബെറ്റി മീനത്തൂര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ജോണ്‍ പോള്‍ , കെ.പി ആന്‍ഡ്രൂസ്, സ്വീറ്റി ഫിലിപ്പ്സ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍ . ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

 

പോള്‍ കറുകപ്പള്ളില്‍ ഇദംപ്രദമമായി ഫൊക്കാന നടത്തിയ കേക്ക് ബേക്കിങ് മത്സരം മാതൃകയാക്കി വരും വര്‍ഷങ്ങളില്‍ ഫൊക്കാനയുടെ എല്ലാ കമ്മിറ്റികളും ഇതുപോലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും, ഈ മത്സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച വിമന്‍സ് ഫോറം നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ലീലാ മാരേട്ടിനെയും, ന്യൂയോര്‍ക്ക് റീജിയന്‍ വിമന്‍സ് ഫോറത്തിനെയും അഭിനന്ദിക്കുകയും ചെയ്തു. ഫൊക്കാന വിമന്‍സ് ഫോറം നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ലീലാ മാരേട്ട് ഇതുപോലൊരു മത്സരം സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ വിമന്‍സ് ഫോറത്തിന്റെ കൃതാര്‍ത്ഥത അറിയിക്കുകയും ഈ മത്സരത്തിന്റെ ഊര്‍ജ്ജമുള്‍ക്കൊണ്ട് 2014 വസന്തകാലത്ത് ഒരു ഫ്ലവര്‍ഷോ നടത്തുവാന്‍ ഉദ്ദേശിക്കുന്നതായി അറിയിക്കുകയുമുണ്ടായി. ഫൊക്കാന വിമന്‍സ് ഫോറം പ്രസിഡന്റ് മേരി ഫിലിപ്പ് മത്സരത്തില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുകയും 2014-ല്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു ഹെല്‍ത്ത് സെമിനാറും സി.പി.ആര്‍ ട്രെയ്നിങ്ങും നടത്തുവാന്‍ ഉദ്ദേശിക്കുന്നതായി പ്രസ്താവിച്ചു.

 

 

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് വിനോദ് കെയാര്‍ക്കെ, ജയ്ഹിന്ദ് ടി.വി ഡയറക്ടര്‍ ജിന്‍സ്മോന്‍ സാഖറിയ, വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ നേതാക്കള്‍ , മറ്റു പൗരപ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു. ഫൊക്കാന വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ സെക്രട്ടറി ലൈസി അലക്സ് കൃതജ്ഞത രേഖപ്പെടുത്തി. വിമന്‍സ് ഫോറത്തിന്റെ ഈ മത്സരം സ്പോണ്‍സര്‍ ചെയ്തത് പ്രമുഖ സാമൂഹിക സാംസ്കാരിക നേതാവും, സംഘടനാ പ്രവര്‍ത്തകനുമായ ഡോ. ജോസ് കാനാട്ട് ആണ്‍. ഡിസംബര്‍ 28-ന് ക്വീന്‍സിലെ ബ്രാഡക്ക് അവന്യുവിലുള്ള കേരള കള്‍ച്ചറല്‍ സെന്ററില്‍ വച്ചായിരുന്നു മത്സരം നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.