You are Here : Home / USA News

ക്രിസ്‌മസ്‌ -നവവത്സരാഘോഷം യോങ്കേഴ്‌സില്‍ ഡിസംബര്‍ 29-ന്‌

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, December 27, 2013 03:36 hrs UTC

ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌/വെസ്റ്റ്‌ ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകകളുടെ (ബി.ഡബ്ല്യു.ഒ.സി) ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ക്രിസ്‌മസ്‌ നവവത്സരാഘോഷം ഡിസംബര്‍ 29-ന്‌ ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തും. ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുത്ത്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കും. സന്ധ്യാനമസ്‌കാരത്തോടുകൂടി പരിപാടികള്‍ക്ക്‌ തുടക്കമാകും. തുടര്‍ന്ന്‌ വിവിധ ഇടവകകളില്‍ നിന്നുള്ള ഗായകസംഘങ്ങള്‍ കാരള്‍ ഗാനങ്ങള്‍ ആലപിക്കും.

 

മറ്റ്‌ പരിപാടികളോടൊപ്പം ന്യൂജേഴ്‌സി മയൂര സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിന്റെ സംഗീത നൃത്ത പരിപാടികളും ഉണ്ടാകും. പങ്കെടുക്കുന്ന ഇടവകകള്‍: സെന്റ്‌ ഗ്രിഗോറിയോസ്‌ ലുട്ട്‌ലോ യോങ്കേഴ്‌സ്‌, സെന്റ്‌ ജോര്‍ജ്‌ പോര്‍ട്ട്‌ ചെസ്റ്റര്‍, സെന്റ്‌ മേരീസ്‌ വൈറ്റ്‌ പ്ലെയിന്‍സ്‌, സെന്റ്‌ മേരീസ്‌ ബ്രോങ്ക്‌സ്‌, സെന്റ്‌ ഗ്രിഗോറിയോസ്‌ അണ്ടര്‍ഹില്‍ യോങ്കേഴ്‌സ്‌, സെന്റ്‌ തോമസ്‌ യോങ്കേഴ്‌സ്‌, സെന്റ്‌ ഗ്രിഗോറിയോസ്‌ പാര്‍ക്ക്‌ ഹില്‍ യോങ്കേഴ്‌സ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബി.ഡബ്ല്യു.ഒ.സിയുടെ താഴെപ്പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടുക: പ്രസിഡന്റ്‌ ഫാ. പൗലൂസ്‌ ടി. പീറ്റര്‍ (516 456 6494), കോര്‍ഡിനേറ്റര്‍ ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌ (646 361 9509), സെക്രട്ടറി ജോസി മാത്യു (917 859 7996), ട്രഷറര്‍ ബാബു ജോര്‍ജ്‌ വേങ്ങല്‍ (914 793 1175), ക്വയര്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ്‌ ചെറിയാന്‍ (347 673 6294), ജോ. സെക്രട്ടറി ലീലാമ്മ മത്തായി (914 592 5155), ജോ. ട്രഷറര്‍ ലിസി ബെഞ്ചമിന്‍ (718 549 0893), ക്വയര്‍ ലീഡര്‍ റെജി ഫിലിപ്പ്‌ (914 320 8383), പബ്ലിസിറ്റി കണ്‍വീനര്‍ എം.വി. കുര്യന്‍ (914 830 8644)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.