You are Here : Home / USA News

തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്തുമസ് ആഘോഷം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, December 21, 2013 06:41 hrs EST

ഡാലസ് : തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസ് സിന്റെ ക്രിസ്തുമസ് പുതുവത്സര സംയുക്ത ആഘോഷങ്ങള്‍ ലൂയിസ് വില്‍ കാസില്‍ ഹില്‍ കമ്മ്യൂണിറ്റി സെന്ററില്‍ 29 ശനിയാഴ്ച വൈകിട്ട് 6:30 മുതല്‍ നടക്കും. തിരുവല്ലാ അസോസിയേഷന്‍ കരോള്‍ ടീം ഈ വര്‍ഷവും ഡാളസിലെ തിരുവല്ല നിവാസികളുടെയും സുഹൃത്തുക്കളുടെയും ഭവനങ്ങളില്‍ കരോള്‍ സന്ദര്‍ശനം നടത്തി. ലൂയീസ് വില്‍ , ഫ്‌ലവര്‍ മൗണ്ട്, കാരള്‍ട്ടന്‍ , ഇര്‍വിംഗ്, റിച്ചാഡ്‌സണ്‍, പ്ലാനോ തുടങ്ങിയ സ്ഥലങ്ങളില്‍ കരോള്‍ ഗായക സംഘം സാന്തയോടൊപ്പം വീടുവീടാന്തരം കയറി കരോള്‍ ആലപിച്ചു . കുട്ടികളും മുതിര്‍ന്നവരം ആവേശത്തോടെയാണ് കരോള്‍ സംഘത്തെ വരവേറ്റത്. എല്ലാ തിരുവല്ലാ നിവാസികളേയും അനുഭാവികളെയും സുഹൃത്തുക്കളേയും ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More