You are Here : Home / USA News

കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി 'ഫാമിലി ആന്റ് യൂത്ത് നൈറ്റ് 2014' ജനുവരി 25ന്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, December 20, 2013 11:05 hrs UTC

ന്യൂജെഴ്‌സി: കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ)ഫാമിലി ആന്റ് യൂത്ത് നൈറ്റ് 2014, ഇന്ത്യന്‍ റിപ്പബ്ലിക് ഡേ, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ഡേ എന്നിവ സംയുക്തമായി ആഘോഷിക്കുന്നു. 2014 ജനുവരി 25ന് വൈകീട്ട് 5 മണിമുതല്‍ രാത്രി 10 മണിവരെയാണ് ആഘോഷങ്ങള്‍. സ്ഥലം: St. Dimitrius Banquet Hall, 645 Roosevelt Ave., Carteret, New Jersey. എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള വിവിധതരം കളികള്‍, മത്സരങ്ങള്‍, വിനോദങ്ങള്‍, സമ്മാനങ്ങള്‍, പാരിതോഷികങ്ങള്‍ എന്നിവ കൂടാതെ വിഭവസമൃദ്ധമായ ഡിന്നറും ഈ ആഘോഷങ്ങളുടെ പ്രത്യേകതകളാണെന്ന് പ്രസിഡന്റ് ജിബി തോമസ് പറഞ്ഞു.

 

ഈ ആഘോഷത്തിലെ മുഖ്യ ആകര്‍ഷകങ്ങളിലൊന്ന് ഫാഷന്‍ ഷോ ആയിരിക്കും. കൂടാതെ ലൈവ് ഡി.ജെ.യും ഉണ്ടായിരിക്കും. ഇഷ്ടമുള്ള ഗാനങ്ങള്‍ക്കൊത്ത് നൃത്തം ചവിട്ടാന്‍ ഡാന്‍സ് ഫ്‌ലോര്‍ എല്ലാവര്‍ക്കും തുറന്നിട്ടിരിക്കും. ഈ ആഘോഷങ്ങളില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ നിങ്ങളെ ഓരോരുത്തരേയും പ്രത്യേകം ക്ഷണിക്കുന്നതായി കോഓര്‍ഡിനേറ്റര്‍മാരായ ജയന്‍ ജോസഫും ഡോ. നീനാ ഫിലിപ്പും അറിയിച്ചു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്. അസ്സോസിയേഷന്‍ ഭാരവാഹികളില്‍ നിന്നോ വെബ്‌സൈറ്റു വഴിയോ ടിക്കറ്റുകള്‍ വാങ്ങാം.www.kanj.org. അവിസ്മരണീയമായ ഈ ആഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്ന് താല്പര്യമുള്ളവര്‍ ടിക്കറ്റുകള്‍ മുന്‍കൂറായി വാങ്ങണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.