You are Here : Home / USA News

മാര്‍ക്കിന്റെ ക്രിസ്‌തുമസും പുതുവത്സരാഘോഷവും ഡിസംബര്‍ 28-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 19, 2013 10:04 hrs EST

ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയുടെ (മാര്‍ക്ക്‌) ക്രിസ്‌തുമസും- പുതുവത്സരാഘോഷവും 2013 ഡിസംബര്‍ 28-ന്‌ ശനിയാഴ്‌ച ക്ലാര്‍ക്‌സ്‌ ടൗണ്‍ റിഫോംഡ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ (107 Strawtown Road, West Nyack, NY 10994) നടത്തുവാന്‍ തീരുമാനിച്ചു. വൈകുന്നേരം ആറുമണിക്ക്‌ ഡിന്നറോടുകൂടി പരിപാടികള്‍ ആരംഭിക്കും. അസോസിയേഷന്‍ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ക്കൊപ്പം ശ്രുതിമധുരമായ ക്രിസ്‌തുമസ്‌ ഗാനങ്ങള്‍, റീത്താ മണലില്‍ കോറിയോഗ്രാഫി നിര്‍വഹിച്ച നൃത്തങ്ങള്‍, നേറ്റിവിറ്റി ഷോ എന്നിവ അരങ്ങേറും. ക്രിസ്‌തുമസിന്റേയും പുതുവത്സരത്തിന്റേയും സ്‌നേഹവും സമാധാനവും സര്‍വ്വ മംഗളങ്ങളും നേരുന്നതോടൊപ്പം അസോസിയേഷന്റെ ആഘോഷപരിപാടികളിക്ക്‌ റോക്ക്‌ലാന്റിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും സംഘാടകര്‍ ഹാര്‍ദ്ദവമായി ക്ഷണിച്ചു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായ റീത്താ മണലില്‍ (914 672 8108), ജൂബ്‌ ഡാനിയേല്‍ (845 642 5262), ജേക്കബ്‌ ചൂരവടി (914 882 9361), ജിജോ ആന്റണി (845 263 7165), പ്രസിഡന്റ്‌- സണ്ണി കല്ലൂപ്പാറ (845 596 0935), വൈസ്‌ പ്രസിഡന്റ്‌- ജോസ്‌ അക്കക്കാട്ട്‌ (845 461 1052), സെക്രട്ടറി- സിബി ജോസഫ്‌ (816 786 9159), ട്രഷറര്‍- സന്തോഷ്‌ മണലില്‍ (845 499 1407). തോമസ്‌ അലക്‌സ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More