You are Here : Home / USA News

സിനിമ-സീരിയല്‍ താരം ടോണി അമേരിക്കയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 19, 2013 05:50 hrs EST

ഫ്‌ളോറിഡ: ഒട്ടേറെ മലയാളം സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും `മിഖായേലിന്റെ സന്തതികള്‍' എന്ന സിനിമയില്‍ നായക വേഷത്തിലൂടെയും ഒട്ടേറെ സീരിയലുകളിലൂടെയും മലയാളികളുടെ മനംകവര്‍ന്ന ടോണി ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ എത്തി. ഒര്‍ലാന്റോലെ മലയാളികളുടെ കൂട്ടായ്‌മയായ `ഒരുമ'യുടെ ക്രിസ്‌തുമസ്‌- പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ്‌ ടോണി എത്തിച്ചേര്‍ന്നത്‌. വിപുലമായ ആഘോഷങ്ങളോടെയാണ്‌ ഒരുമ പുതുവത്സരം കൊണ്ടാടുന്നതെന്ന്‌ പ്രസിഡന്റ്‌ ഷാജി തൂമ്പുങ്കല്‍ അറിയിച്ചു. ഡിസംബര്‍ 25-ന്‌ ട്രൈസ്റ്റേറ്റ്‌ ഏരിയയിലെത്തുന്ന ടോണി, ജനുവരി ആറുവരെ ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ എന്നിവടങ്ങളിലുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോമോന്‍ കളപ്പുര (863 709 4434), തങ്കച്ചന്‍ (407 353 9130).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More