You are Here : Home / USA News

ബെന്നി ചെറിയാന്‌ ഔട്ട്‌ സ്റ്റാന്‍ഡിംഗ്‌ സര്‍വ്വീസ്‌ അവാര്‍ഡ്‌

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Thursday, December 19, 2013 05:49 hrs EST

ന്യുയോര്‍ക്ക്‌: ന്യുയോര്‍ക്ക്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സമാരിറ്റന്‍ കോര്‍പ്പറേഷന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌്‌നോളജി ഡയറക്‌്‌ടര്‍ ബെന്നി ചെറിയാന്‌ 20 വര്‍ഷത്തെ മികച്ച സേവനത്തിന്‌ ഔട്ട്‌സ്‌റ്റാന്‍ഡിംഗ്‌ സര്‍വ്വീസ്‌ അവാര്‍ഡ്‌ സമാരിറ്റന്‍ എക്‌സീക്യൂട്ടിവ്‌സ്‌ നല്‍കി ആദരിച്ചു. ഐ.ടി രംഗത്ത്‌ കഴിഞ്ഞ 40 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബെന്നി ചെറിയാന്‍ 1993ലാണ്‌ സമാരിറ്റന്‍ വില്ലേജ്‌ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ ചുമതലയേറ്റത്‌. ദീര്‍ഘവര്‍ഷങ്ങളായി കോര്‍പ്പറേഷന്റെ കമ്പ്യൂട്ടര്‍ ടെക്‌നോളജിക്ക്‌ ആവശ്യമായ നൂതന സാങ്കേതികവിദ്യകള്‍ മികച്ച നിലവാരത്തിലേക്ക്‌ ഉയര്‍ത്തുവാന്‍ പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്‌തതില്‍ കമ്പനിയുടെ അനുമോദനം ലഭിക്കുകയും ചെയ്‌തു.

 

 

ന്യുയോര്‍ക്കിലെ വാള്‍സ്‌ട്രീറ്റ്‌ ഫൈനാന്‍ഷ്യല്‍ സെന്ററില്‍ കെമിക്കല്‍ (ചെയ്‌സ്‌) ബാങ്കില്‍ കോര്‍പ്പറേറ്റ്‌ സിസ്‌റ്റത്തില്‍ സീനിയര്‍ പ്രോഗ്രാമാറായി സേവനം അനുഷ്‌ടിച്ചിട്ടുള്ള ബെന്നി ചെറിയാനു ന്യുയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയില്‍നിന്നും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ്‌ ടെജ്‌നോളജിയില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്‌. പത്തനാപുരം പൊയ്‌കയില്‍ കുടുംബാഗവും അസ്സംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മുന്‍ അസ്സിസ്‌റ്റന്റ്‌ സൂപ്രണ്ടന്റുമായിരുന്ന പരേതനായ പാസ്‌റ്റര്‍ പി.ഒ ചെറിയാന്റെ മകനായ ബെന്നി ചെറിയാന്‍ കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1971ല്‍ ധനതത്വശാസ്ര്‌തത്തില്‍ ബിരുദം നേടിയശേഷം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഉപരിപടനത്തിനായിട്ടാണ്‌ അമേരിക്കയില്‍ എത്തിയത്‌. ഏലിയാമ്മ ചെറിയാന്‍ ഭാര്യയും, ഡോക്‌ടര്‍ അജിത്ത്‌, ഡോക്‌ടര്‍ ഷെറിന്‍ എന്നിവര്‍ മക്കളുമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More