You are Here : Home / USA News

നേതാക്കന്‍മാരുടെ ശ്രദ്ധയ്ക്ക്

Text Size  

Story Dated: Wednesday, December 18, 2013 11:53 hrs UTC

ചാരുമൂട് ജോസ്

 

 

കാള പെറ്റെന്നു കേട്ടാലും കയറുമായി ഇറങ്ങി ഓടുന്ന നേതാക്കന്മാര്‍ ദയവായി ശ്രദ്ധിക്കുക. എന്തിനും ഏതിനും ഏത്രയും പെട്ടെന്നു പ്രതികരിച്ചു വെടിയുണ്ട പോലെ ചീറിപ്പായിക്കുന്ന തീപ്പൊരി പ്രസ്താവനകള്‍ പടച്ചു വിടുന്നതിനു മുമ്പ് സംഘടനകളും, സംഘടനാ നേതാക്കളും വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞവാരം ഇന്ത്യന്‍ നയതന്ത്ര പ്രതിനിധകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അനിയന്ത്രിതമായി മാദ്ധ്യമ ലോകത്ത് കോളിളക്കം സൃഷ്ടിക്കപ്പെട്ടു. അമേരിക്കന്‍ നിയമത്തെയോ, സംവിധാനത്തെയോ, സംവിധാനത്തെയോ ഇവിടെ ആരും പഴിച്ചില്ല. ഒരു നയതന്ത്ര പ്രതിനിധിയെ വിലങ്ങു വയ്ക്കുന്ന പ്രൊസീജര്‍ തെറ്റിപ്പോയി എന്നു ചൂണ്ടിക്കാണിച്ചതു കുറ്റമാണോ.

 

 

നടപടിക്രമങ്ങള്‍ പാലിക്കാത്തതു കൊണ്ട് ഇന്ത്യാ മഹാരാജ്യത്തിന്റെ മേലാണ് കളങ്കം പുരണ്ടത്. ഇതു ഇന്ത്യക്കാരായ എല്ലാവര്‍ക്കും ലജ്ജാവഹമാണെന്നതില്‍ സംശയമില്ല. ഇത്തരം പ്രവണതയ്‌ക്കെതിരെ പ്രതികരിക്കേണ്ട ഭൂരിപക്ഷം നേതാക്കളും സ്വയം പല്ലുകുത്തി മണപ്പിക്കാനൊരു ശ്രമം നടത്തുകയായിരുന്നു. പുര കത്തുമ്പോള്‍ വാഴവെട്ടിയ അവസ്ത. ഈ സമയത്ത് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തന ശീലങ്ങളും അവരുടെ കുറ്റങ്ങളും, കുറവുകളും, ഇന്ത്യാക്കാരായ ജനങ്ങലോടു കോണ്‍സുലേറ്റുകളില്‍ കാണിക്കുന്ന അനാസ്ഥയും ചൂണ്ടിക്കാട്ടി ഇവിടെ നടന്ന അറസ്റ്റുമായി കൂട്ടിച്ചേര്‍ത്തു എഴുതിപ്പിടിപ്പിച്ചത് ക്രൂരമായിപ്പോയി. തീര്‍ച്ചയായും ഭൂരിപക്ഷവും പ്രവാസികളും ഇന്ത്യന്‍ നയന്ത്രങ്ങളിലെ പ്രവര്‍ത്തനങ്ങളോട് പ്രതിഷേധമുള്ളവരാണ്. അതു അതിന്റെ രീതിയില്‍ കൈകാര്യം ചെയ്തു കൊണ്ട് സംഘടനകള്‍ നീങ്ങുന്നുമുണ്ട്.

 

സംഘടനകള്‍ക്ക് ബലമേകാന്‍ ഇന്ത്യന്‍ സമൂഹത്തിലെ മതനേതാക്കന്മാര്‍ അനാസ്ഥ കാണിക്കുന്നതു കൊണ്ടാണ് നമ്മുടെ ആവശ്യങ്ങള്‍ ഭൂരിഭാഗവും പരിഹരിക്കപ്പെടാത്തത്. അമേരിക്കന്‍ മുഖ്യധാരയില്‍ ശ്രദ്ധിച്ചാല്‍ പല മത നേതാക്കന്മാരും മുമ്പില്‍ നിന്നാണ് അവരുടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത്. ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ തമ്മില്‍ ഒരിക്കലും യോജിക്കാതെ തിരിച്ചും മറിച്ചും പാരകള്‍ പണിയുന്നവരാണെന്നും അറിയാവുന്ന, ഭൂരിപക്ഷം അധികാര വര്‍ഗ്ഗം ഇത് ശരിയ്ക്കും മുതലെടുക്കുന്നതില്‍ പ്രാവീണ്യം നേടിയവരുമാണ്. അതുകൊണ്ടു തന്നെയാണ് കേസുകളില്‍ കുടുക്കി ആനന്ദ് ജോണിനേയും, ജോജോ ജോണിനെപ്പോലുള്ളവരെ കുരിശടിച്ച് പിത്തള സര്‍പ്പം പോലെ ഉയര്‍ത്തികെട്ടിയിരിക്കുന്നത്. ഓളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടായി തൂങ്ങുന്നതു കൊണ്ടാണ് മലയാളി സമൂഹത്തിന് ഒത്തൊരുമയും നീതിയും ലഭിക്കാത്തത്.

 

പൊതുകാര്യങ്ങളിലെങ്കിലും എല്ലാവരും ഒത്തൊരുമിച്ചു ആലോചിച്ചു പ്രവര്‍ത്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തുള്ള സകല നേതാക്കന്മാരും ഒരു - സംഘടനയായി നിലനില്ക്കണം. സാംസ്‌ക്കാരിക, മതസംഘടനകളുടെ താല്പര്യങ്ങളും ഏറ്റെടുക്കണം. പ്രവാസികള്‍ക്കുനേരെ സര്‍ക്കാര്‍ കാണിക്കുന്ന അനീതിക്കും ഇവിടെ വ്യാജരേഖകള്‍ ചമച്ചു വേലക്കാരെക്കൊണ്ടു വരുന്ന പ്രവണതെയും എത്രയും പെട്ടെന്നു അവസാനിപ്പിച്ചില്ലെങ്കില്‍ ഇത്തരം നൂറു കണക്കിന് സമാനമായ കേസുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. സംഘടിക്കൂ… ശക്തി പകരൂ…

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.