You are Here : Home / USA News

മാര്‍ ബര്‍ന്നബാസ് തിരുമേനിയുടെ അനുസ്മരണാ ശുശ്രൂഷയും സമര്‍പ്പണാകര്‍മ്മവും

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, December 18, 2013 06:40 hrs EST

ഡെലവയര്‍വാലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ സ്ഥാപക പിതാവും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തായും ആയിരുന്ന അഭി.മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഇടവക സമുചിതമായി ആചരിച്ചു. 2013 ഡിസംബര്‍ മാസം 15ന് ഞായറാഴ്ച റവ. ഫാ.തിമോത്തി തോമസ് വി.കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന ലഘു അനുസ്മരണാ ചടങ്ങില്‍ വികാരി റവ.ഫാ.സിബി വറുഗീസ് ആമുഖമായി, തിരുമേനിയുടെ സ്‌ക്രട്ടറി ആയി രണ്ടുവര്‍ഷക്കാലം തിരുമേനിയോടൊപ്പം താമസിച്ചു ജോലി ചെയ്യാന്‍ ലഭിച്ച അനുഗ്രഹീതമായ ദിവസങ്ങളെ അനുസ്മരിച്ചു സംസാരിച്ചു.

 

 

ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ യാതൊരുവിധ വ്യത്യാസങ്ങളും കൂടാതെ ജീവിതാവസാനം വരെ പാലിച്ച് വരും തലമുറകള്‍ക്ക് മാതൃകയായി തദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ട പുണ്യതപസ്യശ്രേഷ്ഠനായിരുന്നു വന്ദ്യപിതാവ് എന്ന് അനുസ്മരിച്ചു. തുടര്‍ന്ന്, തിരുമേനിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ആദരസൂചകമായി ദേവാലയത്തോടുചേര്‍ന്നുള്ള 400-ല്‍ പരം ആള്‍ക്കാരെ ഉള്‍ക്കൊള്ളുന്നതായ ഹാളിന് "മാര്‍ ബര്‍ണബാസ് മെമ്മോറിയല്‍ ഹാള്‍" എന്ന് നാമകരണം ചെയ്തുകൊണ്ട് റവ.ഫാ.തിമോത്തി തോമസ് , അഭിവന്ദ്യ തിരുമേനിയുടെ ജീവിതശുദ്ധി നമ്മുടെ ജീവിതത്തിലുംപ്രാവര്‍ത്തീകമാക്കുവാന്‍ ആഹ്വാനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.