You are Here : Home / USA News

അനന്തപുരിയുടെ അതികായന് ഫൊക്കാനയുടെ ആദരാഞ്ജലികള്‍

Text Size  

Story Dated: Tuesday, December 17, 2013 11:57 hrs UTC

ന്യൂയോര്‍ക്ക്: തിരുവിതാംകൂറിന്റെ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വിയോഗത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ടെലഫോണ്‍ കോണ്‍ഫറന്‍സില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ പിള്ളയോടൊപ്പം ഇളയരാജാവിനെ നേരില്‍ കാണുവാനും സംസാരിക്കുവാനും അദ്ദേഹത്തിന്റെ സ്‌നേഹവും, വിനയവും രുചിച്ചറിയാന്‍ ഭാഗ്യവും ലഭിച്ചിട്ടുള്ള ആളാണ് താനെന്ന് പോള്‍ കറുകപ്പള്ളില്‍ അനുസ്മരിച്ചു. 2012 ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്റെ ഉദ്ഘാടനത്തിന് ഉത്രാടം തിരുനാള്‍ എത്താമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും കണ്‍വെന്‍ഷനില്‍ കടന്നുവരുവാന്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ സാധിക്കാതെ വന്നതിനാല്‍ വീഡിയോസന്ദേശത്തില്‍ കൂടി ഉദ്ഘാടന കര്‍മ്മം അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു.

 

 

രാജഭരണം ജനാധിപത്യ പരിവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സാക്ഷിയും, ഔന്നത്യവും ലാളിത്യവും അവസാന ശ്വാസംവരെ കൂടെ കൊണ്ടുനടക്കുകയും ചെയ്ത ശ്രേഷ്ഠനായിരുന്നു അദ്ദേഹമെന്ന് ജി.കെ പിള്ള പറഞ്ഞു. രാജത്വത്തിന്റെ പ്രൗഢിയും തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ സവിശേഷമായ വിനയമുദ്രയും ചാലിച്ച ആ ചന്ദ്രതാരം ചരിത്രത്തില്‍ ഭാഗ്യസ്മരണാര്‍ഹനായി എന്നെന്നും കുടികൊള്ളുമെന്ന് പ്രസിഡന്റ് മറിയാമ്മ പിള്ള പറഞ്ഞു. ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ വര്‍ഗ്ഗീസ് പാലമലയില്‍ , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ഉലഹന്നാന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ഗണേഷ് നായര്‍ മുതലായവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.