You are Here : Home / USA News

ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠ നടത്തപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 11, 2013 11:50 hrs UTC

ഡാളസ്സ് : ഡാളസിലെ കേരള ഹിന്ദു സൊസൈറ്റി കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മ്മിക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ മൂന്നു ദിവസം നീണ്ടു നിന്ന ഷഡാധാര പ്രതിഷ്ഠ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടു. നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന ആറ് പ്രതിഷ്ഠകള്‍ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയാണ് പ്രതിഷ്ഠിച്ചത്. അദ്ദേഹത്തെ സഹായിക്കാന്‍ ഹൂസ്റ്റണില്‍ നിന്നും ശ്രീപ്രസാദ് നമ്പൂതിരിയും ഡാളസ്സ് ക്ഷേത്രത്തിലെ മുഖ്യ പുജാരി ഇളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരിയും പൂജകളില്‍ പങ്കുചേര്‍ന്നു.

 

പ്രതിഷ്ഠയ്ക്കുളള വാസ്തു ശാസ്ത്ര നിര്‍ദേശങ്ങള്‍ നല്‍കുവാന്‍, വാസ്തു ശാസ്ത്ര ആചാര്യന്‍ കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരിയും പ്രപഞ്ച ഉല്പത്തിയെ പ്രതിനിധാനം ചെയ്യുന്ന ആറ് ശിലാ വിഗ്രഹങ്ങള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി പ്രതിഷ്ഠിച്ചു 108 ല്‍ പരം ഭവനങ്ങളില്‍ സന്ദര്‍ശിച്ച രണ്ടായിരത്തില്‍ അധികം ഭക്തര്‍ പങ്കുചേര്‍ന്ന് 12 ലക്ഷം തവണ നാരായണ മന്ത്രം ജപിച്ച് പവിത്രമായ ഞവരനെല്ല് പ്രതിഷ്ഠയുടെ ഭാഗമായ നിധി കുംഭത്തില്‍ നിറച്ചു. ശ്രീകോവിലിന്റെ വലത്തെ കട്ടിള കാല്‍ സ്ഥാനത്ത് ഇഷ്ടിക സ്ഥാപിച്ച് അതിനുളളില്‍ ഗര്‍ഭന്യാസം എന്ന പൂജയും നടത്തി.

 

 

സമുദ്രത്തിലെ പൂജിച്ച വച്ച മണ്ണ് ചെമ്പ് കൊണ്ട് നിര്‍മ്മിച്ച ഗര്‍ഭ പാത്രത്തിനകത്ത് തേച്ചതിനുശേഷം, വിത്തുകള്‍, കിഴങ്ങുകള്‍, ലോഹങ്ങള്‍, രത്‌നങ്ങള്‍, മണ്ണുകള്‍ എന്നിങ്ങനെ 26 പദാര്‍ത്ഥങ്ങള്‍ പരമപുരുഷന്റെ വീര്യമായി കണക്കാക്കി ഗര്‍ഭ പാത്രത്തില്‍ ന്യസിച്ച് ക്ഷേത്രമായി വളര്‍ന്നുവരുവാനുളള ഈ ഗര്‍ഭത്തിര ഗുരുവായൂരപ്പനെ ആവാഹിച്ചു പൂജിച്ചു. നാട്ടില്‍ നിന്നും കൊണ്ടുവന്ന ഈ പദാര്‍ത്ഥങ്ങള്‍ താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെയാണ് ക്ഷേത്ര നിര്‍മ്മാണ സ്ഥലത്തേക്ക് ആനയിച്ചത്. വിവിധ ഭജന സംഘങ്ങളും നൃത്ത വിദ്യാലയങ്ങളും അവരുടെ കലകള്‍, ശ്രീകൃഷ്ണാര്‍പ്പണമായി ഈ ആഘോഷവേളയില്‍ സന്ദര്‍പ്പിച്ചു അനേകം ഭക്തജനങ്ങള്‍ അത്യപൂര്‍വ്വമായി ദര്‍ശിക്കുവാന്‍ സാധിക്കുന്ന ഈ പൂജകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം ഏറ്റുവാങ്ങിയതായി കെഎച്ച്എസ് പ്രസിഡന്റ് ശ്യാമളാ നായരും, കെഎച്ച് എസ് ട്രസ്റ്റി ചെയര്‍ വിലാസ് കുമാറും അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.