You are Here : Home / USA News

ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ്‌ നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ ഏജന്‍സിയെ ഏല്‍പിക്കും: വയലാര്‍ രവി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 05, 2013 03:10 hrs UTC

ഷിക്കാഗോ: ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ്‌ നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ ഏജന്‍സിയെ ഏല്‍പിക്കുമെ്‌ കേന്ദ്ര പ്രവാസികാര്യ വകുപ്പ്‌ മന്ത്രി വയലാര്‍ രവി പ്രസ്‌താവിച്ചു. ഹൃസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ മന്ത്രി ഇന്ത്യന്‍ കോസുലേറ്റ്‌ ജനറല്‍ ഡോ. ഔസേഫ്‌ സയ്യിദ്‌ ഐ.എഫ്‌.എസിന്റെ ഷിക്കാഗോയിലുള്ള വസതിയില്‍ വെച്ച്‌ ഔദ്യോഗിക ഡിറിന്‌ ക്ഷണിച്ച അഞ്ച്‌ കുടുംബങ്ങളുമായുള്ള ചോദ്യോത്തരവേളയിലാണ്‌ ഇപ്പോഴുള്ള ഏജന്‍സിയായ ബി.എല്‍.എസ്‌ ഇന്റര്‍നാഷണലിനെ മാറ്റി ഈ രംഗത്ത്‌ വളരെ മുില്‍ നില്‍ക്കു ഏജന്‍സിയെ ഏല്‍പിക്കാന്‍ അനുമതി നല്‍കിയത്‌. ഇതിനു വേണ്ട തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ ഇന്ത്യന്‍ കോസുലേറ്റിന്‌ അദ്ദേഹം നിര്‍ദേശം നല്‍കി.

 

 

ഇന്ത്യയിലെ അഞ്ച്‌ സ്റ്റേറ്റുകളായ കേരളം, ആന്ധ്രാപ്രദേശ്‌, കര്‍ണ്ണാടക, ഗുജറാത്ത്‌, പഞ്ചാബ്‌ എീ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്‌ അഞ്ച്‌ കുടുംബങ്ങളെയാണ്‌ കോസുലേറ്റ്‌ ജനറല്‍ കേന്ദ്രമന്ത്രിയുമൊത്ത്‌ അത്താഴവിരുിന്‌ ക്ഷണിച്ചത്‌. കേരളത്തെ പ്രതിനിധീകരിച്ച്‌ ഫോമയുടെ ജനറല്‍ സെക്ര`റിയും ഐ.എന്‍.ഒ.സിയുടെ നാഷണല്‍ ട്രഷററുമായ ഗ്ലാഡ്‌സ വര്‍ഗീസും ഭാര്യ ഡോ. മെറീന ഗ്ലാഡ്‌സണും സംബന്ധിച്ചു. ഇപ്പോള്‍ വിസയും, ഒ.സി.ഐ കാര്‍ഡും പ്രോസസ്‌ ചെയ്യു ഏജന്‍സിയായ ബി.എല്‍.എസ്‌ ഇന്റര്‍നാഷണല്‍ രണ്ടുമാസം മുതല്‍ അഞ്ച്‌ മാസംവരെ കാലതാസമം വരുത്തുകയും കൂടാതെ ഡോക്യുമെന്റുകള്‍ നഷ്‌ടപ്പെടുത്തുക, തെറ്റുകള്‍ വരുത്തുക തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകള്‍ ഗ്ലാഡ്‌സ വര്‍ഗീസ്‌ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മറ്റൊരു ചോദ്യത്തിന്‌ ഉത്തരമായി ഒ.സി.ഐ കാര്‍ഡും പി.ഐ.ഒ കാര്‍ഡും ഓക്കിയതായി മന്ത്രി അറിയിച്ചു. ഒ.സി.ഐ കാര്‍ഡിനുള്ള വിവിധ പരാതികള്‍ തന്റെ കൈയ്യില്‍ കി`ിയി`ുണ്ടെും അത്‌ പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രി, ധനകാര്യമന്ത്രി, പ്രധാനമന്ത്രി എിവരുമായി ചര്‍ച്ച നടത്തിയെും എാല്‍ ഇന്ത്യയുടെ സുരക്ഷിതത്വം കണക്കിലെടുത്ത്‌ ആഭ്യന്തര മന്ത്രാലയം പല കാര്യങ്ങളും അംഗീകരിക്കാത്തതുകൊണ്ടാണ്‌ കാലതാമസം വരുതെും കേന്ദ്രമന്ത്രി അറിയിച്ചു. ഫോമാ ജനറല്‍ സെക്ര`റി ഗ്ലാഡ്‌സ വര്‍ഗീസ്‌ അദ്ദേഹത്തെ 2014 ജൂ 26-ന്‌ നടക്കു കവന്‍ഷനിലേക്ക്‌ ക്ഷണിക്കുകയും അദ്ദേഹം അത്‌ സ്വീകരിക്കുകയും ചെയ്‌തു. അതിനുശേഷം അദ്ദേഹം ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവുമായി ഫോണില്‍ സംസാരിക്കുകയും അമേരിക്കന്‍ മലയാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ വയലാര്‍ രവിയെ ധരിപ്പിക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.