You are Here : Home / USA News

2014-ലെ സി.എസ്.ഐ. ഫാമിലി കോണ്‍ഫറന്‍സ് ലാന്‍‌കാസ്റ്ററില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, November 30, 2013 02:33 hrs UTC

ന്യൂയോര്‍ക്ക്: 28-മത് സി.എസ്.ഐ. ഫാമിലി ആന്റ് യൂത്ത് കോണ്‍‌ഫറന്‍സ് പെന്‍‌സില്‍‌വേനിയയിലുള്ള ലാന്‍‌കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ട് ആന്റ് കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ച് 2014 ജൂലൈ 3 മുതല്‍ 6 വരെ നടത്തപ്പെടുമെന്ന് സി.എസ്.ഐ. ഹഡ്സണ്‍‌വാലി ചര്‍ച്ച് സെക്രട്ടറി കുരിയന്‍ റ്റി. ഉമ്മന്‍ (ബിജു) അറിയിച്ചു. സി.എസ്.ഐ. ഹഡ്‌സണ്‍‌വാലി സഭയാണ് ഈ ഫാമിലി കോണ്‍‌ഫറന്‍സിന് ആതിഥ്യമരുളുന്നത്. സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍, റവ. ഡോ. ജോര്‍ജ് ഉമ്മന്‍ (ഫീനിക്സ്), പാസ്റ്റര്‍ ജോനഥന്‍ രാമോസ് (ഷിക്കാഗോ), ഡോ. സൂസന്‍ തോമസ് (കോട്ടയം) എന്നിവരാണ് പ്രധാന നേതാക്കള്‍. കൂടാതെ, സി.എസ്.ഐ. സഭയിലെ മറ്റു ബിഷപ്പുമാരും, സി.എസ്.ഐ. വൈദികര്‍, അല്‍മായ, വനിതാ നേതാക്കള്‍ എന്നിവരും നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കും.

 

“Christ the Cornerstone Restructuring and Re-envisioning life" എന്ന വിഷയത്തെ ആസ്പദമാക്കി പഠന സമ്മേളനങ്ങള്‍ കോണ്‍ഫറന്‍സിലുടനീളം നടക്കും. കുട്ടികള്‍ക്ക് "Child Evangelism Fellowship" ന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കും. യുവജനങ്ങള്‍ക്കായി പഠന സമ്മേളനങ്ങള്‍, ഗോസ്പല്‍ കണ്‍സര്‍ട്ട്, പുതുമയുള്ള മറ്റു പരിപാടികള്‍ എന്നിവ ക്രമീകരിക്കുന്നുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കായി കോണ്‍ഫറന്‍സ് സെന്ററിനു സമീപത്തുല്ല ബൈബിള്‍ തിയ്യേറ്റര്‍, പാര്‍ക്കുകള്‍ എന്നിവ സന്ദര്‍ശിക്കുവാന്‍ പ്രത്യേക നിരക്കിലുള്ള ഗ്രൂപ്പ് ടൂറുകളും ഉണ്ടായിരിക്കുന്നതാണ്. അമേരിക്കയിലും കാനഡയിലുമുള്ള 33 സി.എസ്.ഐ. കോണ്‍‌ഗ്രിഗേഷന്‍സില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സി.എസ്.ഐ. മോഡറേറ്ററാണ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്. സി.എസ്.ഐ. ഹഡ്‌സണ്‍‌വാലി സഭ ഇടവക വികാരി റവ. റോബിന്‍ കെ. പോള്‍ കമ്മിറ്റി വൈസ് പ്രസിഡന്റായിരിക്കും.

 

ഫിലിപ്പ് ഇട്ടി ജനറല്‍ കണ്‍‌വീനറും, ബിനീഷ് കുര്യന്‍ ചാണ്ടി ജോയിന്റ് കണ്‍‌വീനറും ആയി പ്രവര്‍ത്തിക്കും. സി.എസ്.ഐ. ഹഡ്സണ്‍‌വാലി സഭ ഇടവക വൈസ് പ്രസിഡന്റ് ചെറിയാന്‍ പി. ചെറിയാന്‍, സെക്രട്ടറി കുര്യന്‍ റ്റി. ഉമ്മന്‍, ട്രഷറര്‍ ഷെബി തങ്കച്ചന്‍, അസിസ്റ്റന്റ് സെക്രട്ടറി റിനോയ് തോമസ്, ഡോ. വത്സ സാമുവേല്‍, കുര്യന്‍ മാത്യു, വിനു കോശി, പ്രദീപ് ജേക്കബ്, തോമസ് എസ്. ചെറിയാന്‍, ബെറ്റി ഉമ്മന്‍, ഐപ്പ് വറുഗീസ്, ശാന്തി സാം, കരോള്‍ കുരുവിള, ഫെബി ഫിലിപ്പ്, ലിജോ കോശി, ജസ്റ്റിന്‍ ചെറിയാന്‍, കെവിന്‍ ഈപ്പന്‍, ശാരി കുര്യന്‍, ജോര്‍ജ് വര്‍ക്കി, ചെറിയാന്‍ തോമസ്, ആനി ജെ. മാത്യു, മിനി ആന്‍ഡ്രൂസ്, ജെഫ്രി ഈപ്പന്‍, അരുണ്‍ ആന്‍ഡ്രൂസ്, ജെയ്‌മി മാത്യു, പി.സി. തോമസ്, ഡേവിഡ് ജോര്‍ജ്, ഗ്ലാഡിസ് മാത്യു, സഞ്ജീവ് ഉമ്മന്‍, സാം കുരുവിള, അനില്‍ ഉമ്മന്‍, ഷെര്‍ളി കോശി, ഡെനി തോമസ്, ഡെയ്സി ഫിലിപ്പ്, മീനാ മാത്യു, അനു സി. മാത്യു, സോണിയ തോമസ്, ഏയ്‌മി കുരുവിള, സീമാ തോമസ്, മേരിക്കുട്ടി വര്‍ക്കി, ജോണ്‍ മാത്യു, അന്നമ്മ ഐപ്പ്, പി.വി. ചാക്കോ, ബിനോ ഏബ്രഹാം, മറിയാമ്മ പുന്നന്‍, റയന്‍ ആന്‍ഡ്രൂസ്, മേരി ചാക്കോ, മറിയാമ്മ തോമസ്, നൈനാന്‍ മാത്യു, സുധാ പ്രദീപ്, ഡോ. അജി മാത്യു എന്നിവര്‍ വിവിധ കമ്മിറ്റികളുടെ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നതാണ്. ജോര്‍ജ്ജ് സാമുവേല്‍ കോണ്‍ഫറന്‍സിന്റെ ഓഡിറ്ററായി പ്രവര്‍ത്തിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.