You are Here : Home / USA News

പത്താമത്‌ അമല അവാര്‍ഡ്‌ അശ്വാസഭവന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 29, 2013 12:43 hrs UTC

കൊച്ചി: അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്തെ മയാമി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലൗവ്‌ ആന്‍ഡ്‌ അക്‌സപ്‌റ്റന്‍സ്‌ ( AMALA-അമല) എന്ന ജീവകാരുണ്യ സംഘടന കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വര്‍ഷംതോറും നല്‌കുന്ന അമല അവര്‍ഡിന്‌ കോട്ടയം പാമ്പാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശ്വാസഭവനെ തെരഞ്ഞെടുത്തു. 25,001 (ഇരുപത്തി അയ്യായിരത്തി ഒന്ന്‌) രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

 

സാഹചര്യത്താല്‍ കുറ്റവാളികളായവര്‍ക്കും അവരുടെ മക്കള്‍ക്കും സമൂഹത്തില്‍ അധികമൂല്യം നല്‍കുന്ന പ്രസ്ഥാനമാണ്‌ കറക്ഷന്‍സ്‌ ഇന്ത്യയുടെ ആശ്വാസഭവനം. 26 വര്‍ഷം മുമ്പ്‌ ആരംഭിച്ച സ്ഥാപനം ഇതിനോടകം ദീര്‍ഘകാലം ജയില്‍വാസികളായവരുടെ 250 കുട്ടികളെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തി വിദ്യാഭ്യാസം നല്‍കി ജോലി സമ്പാദിക്കുവാനും വിവാഹം നടത്തുവാനും സഹായിച്ച്‌ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ പുനരധിവസിപ്പിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ എന്നും കയറിവരാവുന്ന ആശ്വാസഭവന്‌ നേതൃത്വം നല്‍കുന്നത്‌ ശ്രീ ജോസഫ്‌ മാത്യുവും, ശ്രീമതി അനീനയും മറ്റ്‌ ബോര്‍ഡ്‌ മെമ്പര്‍മാരുമാണ്‌.

 

നിലവില്‍ 48 കുട്ടികള്‍ക്കുള്ള താമസ സൗകര്യവും 250 വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസവും നല്‍കിവരുന്നു. ജസ്റ്റീസ്‌ ജോണ്‍ മാത്യു ചെയര്‍മാനും, കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഖമറുന്നീസാ അന്‍വര്‍, തേവര സേക്രട്ട്‌ ഹാര്‍ട്ട്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ജെ പ്രശാന്ത്‌ സി.എം.ഐ, രാജഗിരി ഔട്ട്‌ റീച്ച്‌ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ ശ്രീ. എം.പി. ആന്റണി എന്നിവര്‍ അടങ്ങിയ ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ അപേക്ഷകള്‍ വിലയിരുത്തി പഠനം നടത്തി അവാര്‍ഡിന്‌ അര്‍ഹരായവരെ തെരഞ്ഞെടുത്തത്‌. പത്താമത്‌ അമല ജീവകാരുണ്യ അവാര്‍ഡ്‌ ഡിസംബറില്‍ കോട്ടയത്ത്‌ നടക്കുന്ന ചടങ്ങില്‍ വെച്ച്‌ സമ്മാനിക്കും. അമലാ അവാര്‍ഡ്‌ കമ്മിറ്റി കോര്‍ഡിനേറ്റര്‍ എം.പി ആന്റണി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പു ഡിസംബര്‍ 7ന്
    ഗാര്‍ലാന്റ് : കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് 2014-2015 രണ്ടു വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 7ന് നടക്കുമെന്ന്...