You are Here : Home / USA News

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ പുതിയ അരമന കൂദാശ നവംബർ 30 ന്

Text Size  

Story Dated: Monday, November 25, 2013 06:09 hrs UTC

ഹൂസ്റ്റണ്‍: മലങ്കര ഓർത്തഡോൿസ്‌ സഭയുടെ സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയുടെ ആസ്ഥാനം പുതിയതായി വാങ്ങിച്ച ഓർത്തഡോൿസ്‌ സെൻററിലേക്ക് മാറ്റുന്നതിനായി ഭദ്രാസന കൌണ്സിൽ തീരുമാനിച്ചപ്രകാരം നവംബർ 30 ന് സെന്ററിൽ ഉള്ളതായ താത്കാലിക ചാപ്പലിൽ രാവിലെ 8 മണിയ്ക്ക് പ്രഭാത നമസ്കാരവും അതേത്തുടർന്ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് അരമന കൂദാശയും നടത്തും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ്സ് മാർ യൂസബിയോസ്സ് ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികത്തം വഹിയ്ക്കും. ക്രമീകരണങ്ങൾ നടത്തുന്നതിനായി വെരി.റവ. ഗീവർഗ്ഗീസ് അറൂപ്പാല കോർ എപ്പിസ്കോപ്പ ജനറൽ കണ്‍വീനറും എൽസണ്‍ സാമുവേൽ കോർഡിനേറ്ററുമായി വിവിധ കമ്മിറ്റികൾ പ്രവര്ത്തിച്ചു വരുന്നു.

 

ഊർശ്ലേം ഓർത്തഡോൿസ്‌ സെൻറർ എന്ന് നാമകരണം ചെയ്തിട്ടുളള ഈ ഓർത്തഡോൿസ്‌ സമുസ്ച്ചയം ഫോർട്ട്‌ ബെൻറ് കൌണ്ടിയിൽ ബീസ്ലി സിറ്റിയുടെയും റോസൻ ബർഗ് സിടിയുടെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന നൂറ് ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. ഈ സമുസ്ച്ചയത്തിൽ ഭദ്രാസന മെത്രാപ്പോലീത്തയുടെ അരമന, ചാപ്പൽ, ഓർത്തഡോൿസ്‌ മുസിയം,വൈദീക പരിശീലന സ്ഥാപനം, ആശ്രമം, യൂത്ത് സെൻറെർ, ഓർത്തഡോൿസ്‌ സഭാംഗംങ്ങൽക്കായി താമസിയ്ക്കുന്നതിനുള്ള ഓർത്തഡോൿസ്‌ വില്ലേജ്, റി ട്ടയെർമെന്റ് ഹോം , പ്രിലിമിനറി ഹെൽത്ത് സെന്റെർ, വിദ്യാഭ്യാസ സ്ഥാപനം എന്നിവയൊക്കെ ഭാവിയിൽ ഉണ്ടാകും വിധത്തിൽ പദ്ധതികൾ രൂപീകരിയ്ക്കുക എന്നതാണ് ലക്ഷ്യം.

 

7200 ചതുരസ്ര അടിയുള്ള അരമനയും, 2500 ച.അടിയുള്ള താത്കാലിക ചാപ്പലും, ഗസ്റ്റ് ഹൗസും, തടാകവും, ആണ് ഇപ്പോൾ ഈ സമുസ്ച്ചയത്തിൽ നിലവിലുള്ളത്. ഭദ്രാസന അസ്സംബ്ലിയുടെ തീരുമാനപ്രകാരം നിലവിലുള്ള മിസ്സോറി സിറ്റിയിലെ ഭദ്രാസന ആസ്ഥാനം വിൽക്കുന്നതിനുള്ള നടപടികളും സ്വീകരിയ്ചിട്ടുണ്ട്. അരമന കൂദാശയ്ക്ക് ശേഷം മർത്ത മറിയം സമാജം പങ്കെടുക്കുന്നവർക്കായി സ്നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്. വാർത്ത :ചാർളി വർഗ്ഗീസ്സ് പടനിലം .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.