You are Here : Home / USA News

ഫിലഡല്‍ഫിയ ഐഎസിഎ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്‍റില്‍ സിറോ മലബാര്‍ ടീം ചാംപ്യന്മാര്‍

Text Size  

Story Dated: Saturday, November 02, 2019 12:18 hrs UTC

ഫിലഡല്‍ഫിയ∙ വിശാല ഫിലഡല്‍ഫിയാ റീജനിലെ കത്തോലിക്കരുടെ സ്നേഹ കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐഎസിഎ.) ഒക്ടോബര്‍ 26 ശനിയാഴ്ച നടത്തിയ മൂന്നാം നോര്‍ത്തീസ്റ്റ് റീജനല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ ഫിലഡല്‍ഫിയാ സെ. തോമസ് സിറോ മലബാര്‍ ടീം ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ  സിറോ മലബാര്‍ ടീം റണ്ണര്‍ അപ്പ് ആയി.
 
 
ഒക്ടോബര്‍ 26 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫിലഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്‍റെ ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ ഐ. എ. സി. എ. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ അനുഗ്രഹപ്രാര്‍ത്ഥനയോടെ ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഐഎസിഎ. പ്രസിഡന്‍റ് ചാര്‍ലി ചിറയത്ത് എല്ലാവരെയും ടൂര്‍ണമെന്‍റിലേക്ക് സ്വാഗതം ചെയ്തു.  വൈസ് പ്രസിഡന്‍റ് തോമസ്കുട്ടി സൈമണ്‍, ട്രഷറര്‍ അനീഷ് ജയിംസ് എന്നിവര്‍ ആദ്യബോള്‍ തൊടുത്തുവിട്ടു.
സെ. മേരീസ് സിറോ മലബാര്‍ ടീം ലോങ്ങ് ഐലന്‍ഡ് ന്യൂയോര്‍ക്ക്; ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ടീം, നോര്‍ത്ത് ജേഴ്സി; ഇന്‍ഡ്യന്‍ ലാറ്റിന്‍ മിഷന്‍ ടീം, ഫിലാഡല്‍ഫിയ; സെ. അല്‍ഫോന്‍സാ  സിറോ മലബാര്‍ ടീം, ബാള്‍ട്ടിമോര്‍; സെ. തോമസ് സിറോ മലബാര്‍ ടീം, ഫിലഡല്‍ഫിയാ എന്നീ അഞ്ചു ടീമുകള്‍ ടൂര്‍ണമെന്‍റില്‍ മല്‍സരിച്ചു. വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ഫിലഡല്‍ഫിയ സിറോ മലബാറിലെ ചുണക്കുട്ടന്മാര്‍ ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ ടീമിനെ പരാജയപ്പെടുത്തി ചാംപ്യന്മാരായി. ആഗോളതലത്തില്‍ പ്രശസ്തിയാര്‍ജിച്ച സ്വര്‍ണവ്യാപാര സ്ഥാപനമായ ജോയ് ആലൂക്കാസ് ആയിരുന്നു ഈ വര്‍ഷത്തെ ടൂര്‍ണമെന്‍റിന്‍റെ മുഖ്യ സ്പോണ്‍സര്‍. ഫിലാഡല്‍ഫിയായിലെ പ്രമുഖ ഇന്‍ഡ്യന്‍ ഗ്രോസറി സ്ഥാപനമായ കാഷ്മീര്‍ ഗാര്‍ഡന്‍ കോസ്പോണ്‍സര്‍ ആയി. 
 
 
ചാംപ്യന്മാരായ സെ. തോമസ് സിറോ മലബാര്‍ ടീമിനു ഐഎസിഎ എവര്‍ റോളിംഗ് ട്രോഫി കാഷ്മീര്‍ ഗാര്‍ഡന്‍ മാനേജിങ്ങ് ഡയറക്ടര്‍ ഉണ്ണി നല്‍കി ആദരിച്ചു. ഐഎസിഎ. പ്രസിഡന്‍റ് ചാര്‍ലി ചിറയത്ത് റണ്ണര്‍ അപ് ടീമിനുളള ഐഎസിഎ. എവര്‍ റോളിങ് ട്രോഫി സമ്മാനിച്ചു.ടൂര്‍ണമെന്‍റിന്‍റെ എംവിപി ആയിരുന്ന ആന്‍ഡ്രൂ കന്നാടനു ഫിലാഡല്‍ഫിയാ ജോസഫ് ഓട്ടോ സ്പോണ്‍സര്‍ ചെയ്ത ട്രോഫി ലഭിച്ചു. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തിയവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിച്ചു. 
 
ചാര്‍ലി ചിറയത്ത്, എം.സി.സേവ്യര്‍, ജോസഫ് മാണി, സണ്ണി പടയാറ്റില്‍, ആന്‍ഡ്രൂ കന്നാടന്‍, തോമസ്കുട്ടി സൈമണ്‍, അനീഷ് ജയിംസ്, ഫിലിപ് ജോണ്‍, മെര്‍ലിന്‍ അഗസ്റ്റിന്‍, ജോസഫ് സക്കറിയാ എന്നിവര്‍ ടൂര്‍ണമെന്‍റ് ക്രമീകരിക്കുന്നതില്‍ സഹായികളായി. എല്ലാ ടീമുകളും അവരവരുടെ ടീം ജേഴ്സിക്കു പകരം ഐ. എ. സി. എ. യുടെ ഒരേപോലെയുള്ള ജേഴ്സിയണിഞ്ഞായിരുന്നു ടൂര്‍ണമെന്‍റില്‍ പങ്കെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.