You are Here : Home / USA News

`അല'യുടെ ഉദ്‌ഘാടന സമ്മേളനം ശനിയാഴ്‌ച്ച 5.30 ന്‌ ന്യൂയോര്‍ക്കില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 15, 2013 06:33 hrs EST

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ആര്‍ട്ട്‌ ലൗവേഴ്‌സ്‌ ഓഫ്‌ അമേരിക്കയുടെ (അല) ഉദ്‌ഘാടനം നവംബര്‍ പതിനാറാം തീയതി ശനിയാഴ്‌ച്ച വൈകുന്നേരം 5.30ന്‌ വിവിധ കലാപരിപാടികളോടെ ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സ്സില്‍ ഉള്ള മുംബൈ സ്‌പൈസെസ്‌ ബാങ്ക്‌റ്റ്‌ ഹാളില്‍ നടക്കും അലയുടെ ഔദ്യോഗിക ഉദ്‌ഘാടനം മലയാള സിനിമ സംവിധായകനും തിരക്കഥാകൃത്തും പ്രശസ്‌ത കലാകാരനുമായ ശ്രീ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. മികച്ച രാജ്യസഭ അംഗവും പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ നേതാവും പ്രഗല്‌ഭ വാക്‌മിയുമായ ശ്രീ പി രാജീവ്‌, മലയാളത്തിന്റെ പ്രിയപ്പെട്ട ഹിന്ദുസ്‌ഥാനി സംഗീതജ്‌ഞനും സംഗീത സംവിധായകനുമായ പണ്ഡിറ്റ്‌ രമേശ്‌ നാരായണന്‍ എന്നിവര്‍ പ്രസ്‌തുത സമ്മേളനത്തില്‍ ആശംസ അര്‍പ്പിക്കുന്നതുമാണ്‌. സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ പ്രശസ്‌ത ഉത്തരേന്ത്യന്‍ കഥക്‌ നൃത്തകിയും ലോകപ്രശസ്‌ത കലാകാരിയുമായ ഷൈല മേഹ്‌തയുടെ നൃത്തവും ,പണ്ഡിറ്റ്‌ രമേശ്‌ നാരായണ്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്‌ എന്ന്‌ സംഘാടക സമതിക്ക്‌ വേണ്ടി ഡോ കെ വി വേലായുധന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More