You are Here : Home / USA News

ഐ.എന്‍.എ.ഐ ഹോളിഡേ ആഘോഷം ഡിസംബര്‍ 14-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 15, 2013 06:31 hrs EST

ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഹോളിഡേ ആഘോഷം ഡിസംബര്‍ 14-ന്‌ ശനിയാഴ്‌ച ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ വിവിധ കലാപരിപാടികളോടുകൂടി ആഘോഷിക്കുന്നതാണ്‌. വൈകുന്നേരം 6 മണിക്ക്‌ ജനറല്‍ബോഡി യോഗത്തോടെ തുടങ്ങുന്ന ആഘോഷ പരിപാടികളില്‍ സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്നതാണ്‌. ഹൃദ്യതയും വൈവിധ്യപൂര്‍ണ്ണവുമായ പരിപാടികളിലേക്ക്‌ ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റും കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അജിമോള്‍ ലൂക്കോസ്‌ (773 771 6572), മേഴ്‌സി കുര്യാക്കോസ്‌ (773 865 2456), ചിന്നമ്മ ഞാറവേലില്‍ (847 372 8535), ജൂബി വള്ളിക്കളം (312 685 5829), സിബി ജോസഫ്‌ (847 673 5215), സൂസന്‍ ഇടമല (224 522 1463). വെബ്‌സൈറ്റ്‌: inaiusa@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More