You are Here : Home / USA News

ഫോമാ യങ്ങ് പ്രൊഫഷണല്‍സ് സമ്മിറ്റിന് സഹായഹസ്തവുമായി ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങള്‍ രംഗത്ത്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, November 14, 2013 06:44 hrs EST

ന്യൂജെഴ്‌സി: നവംബര്‍ 16 ശനിയാഴ്ച ന്യൂജെഴ്‌സിയിലെ എഡിസന്‍ ഹോട്ടലില്‍ സംഘടിപ്പിച്ചിട്ടുള്ള ഫോമ യങ്ങ് പ്രൊഫഷണല്‍സ് സമ്മിറ്റിന് പിന്തുണയും സഹായഹസ്തവുമായി വടക്കേ അമേരിക്കയിലെ പ്രമുഖരായ ഒട്ടേറെ ബിസിനസ് സംരംഭകര്‍ രംഗത്തെത്തി. അമേരിക്കയിലെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ മണിഡാര്‍ട്ട്, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ടോമര്‍ കണ്‍സ്ട്രക്ഷന്‍സ്, ആയുര്‍വ്വേദ രംഗത്തെ പ്രശസ്തരായ ശാന്തിഗ്രാം കേരള ആയുര്‍വ്വേദ, പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനമായ ജയിന്‍ ജേക്കബ് സി.പി.എ., എല്‍.എല്‍.സി., ഐ.ടി. കമ്പനിയായ നെക്‌സേജ് യു.എസ്.എ., വിദ്യാഭ്യാസ സ്ഥാപനമായ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി, പ്രിന്‍സ്ടണ്‍ എഞ്ചിനീയറിംഗ്, നിക്ക് ഷേണോയ്, അറ്റോര്‍ണി ജോസ് കുന്നേല്‍ എന്നിവരെക്കൂടാതെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റിന്റെ സ്‌പോണ്‍സര്‍മാരായി രംഗത്തു വന്നത് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, സമ്മിറ്റ് ചെയര്‍മാന്‍ ജിബി തോമസ്, കോഓര്‍ഡിനേറ്റര്‍ റെനി പൗലോസ് എന്നിവര്‍ പറഞ്ഞു.

 

ഫോമയുടെ ഈ ജനകീയ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് അകമഴിഞ്ഞ പിന്തുണയും സഹായവും നല്‍കുന്ന എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും ഫോമയുടെ പേരില്‍ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ജോര്‍ജ്ജ് മാത്യുവും സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഫോമാ നാഷണല്‍ കമ്മിറ്റിയുടെയും കണ്‍വന്‍ഷന്‍ കമ്മിറ്റിയുടേയും സംയുക്ത യോഗം നവംബര്‍ 16ന്
    ന്യൂജെഴ്‌സി: 2014 ജൂണില്‍ ഫിലഡല്‍ഫിയായില്‍ വെച്ച് കൊണ്ടാടുന്ന ഫോമയുടെ അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള...