You are Here : Home / USA News

ഫോമാ നാഷണല്‍ കമ്മിറ്റിയുടെയും കണ്‍വന്‍ഷന്‍ കമ്മിറ്റിയുടേയും സംയുക്ത യോഗം നവംബര്‍ 16ന്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, November 14, 2013 06:36 hrs EST

ന്യൂജെഴ്‌സി: 2014 ജൂണില്‍ ഫിലഡല്‍ഫിയായില്‍ വെച്ച് കൊണ്ടാടുന്ന ഫോമയുടെ അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും, വിവിധ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും ഫോമാ നാഷണല്‍ കമ്മിറ്റിയുടേയും കണ്‍വന്‍ഷന്‍ കമ്മിറ്റിയുടേയും ഒരു സംയുക്ത യോഗം നവംബര്‍ 16 ശനിയാഴ്ച ന്യൂജെഴ്‌സിയിലെ എഡിസന്‍ ഹോട്ടലില്‍ വെച്ച് കൂടുന്നതാണെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യുവും സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും അറിയിച്ചു.

 

ഫോമയുടെ എല്ലാ നാഷണല്‍ കമ്മിറ്റി അംഗങ്ങളും, കണ്‍വന്‍ഷന്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളും, ജനറല്‍ കണ്‍വീനര്‍മാര്‍, വൈസ് ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, കോഓര്‍ഡിനേറ്റര്‍മാര്‍, വിവിധ കമ്മിറ്റി ചെയര്‍മാന്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഈ യോഗത്തില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. യോഗത്തിനുശേഷം ന്യൂജെഴ്‌സിയിലെ അംഗസംഘടനകളായ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (ഗഅചഖ), കേരള സമാജം ഓഫ് ന്യൂജെഴ്‌സി, സൗത്ത് ജെഴ്‌സി മലയാളി അസ്സോസിയേഷന്‍ എന്നിവയിലെ പ്രവര്‍ത്തകര്‍ ഫോമയുടെ 2014ലെ കണ്‍വന്‍ഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യുന്നതായിരിക്കും. ഷിക്കാഗൊ, വൈറ്റ് പ്ലെയിന്‍സ് (ന്യൂയോര്‍ക്ക്), ഫിലഡല്‍ഫിയ, ഹൂസ്റ്റന്‍ തുടങ്ങിയ നഗരങ്ങളില്‍ ആവേശോജ്വലമായ രജിസ്‌ട്രേഷന്‍ കിക്കോഫിനു ലഭിച്ച വമ്പിച്ച ജനപിന്തുണ കണക്കിലെടുത്ത് ഡിസംബര്‍ 31നകം ഇരുപതോളം പ്രവിശ്യകളില്‍ കിക്കോഫ് നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്ജ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More