You are Here : Home / USA News

ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണി സേത്ത്‌ വില്യംസ്‌ വീണ്ടും വിജയിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 13, 2013 08:52 hrs EST

ഫിലാഡല്‍ഫിയ: ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണി സേത്ത്‌ വില്യംസ്‌ രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ വിലമതിക്കുന്നുവെന്ന്‌ സേത്ത്‌ വില്യംസ്‌ ഫണ്ട്‌ റൈസിംഗ്‌ സമ്മേളനത്തില്‍ പ്രസ്‌താവിച്ചു. ഫിലാഡല്‍ഫിയയിലെ കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കുന്നതില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചുവെങ്കിലും ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. ഏഷ്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ ഡി.എയുടെ ശ്രദ്ധയില്‍പ്പെടുത്താനും, അവ പരിഹരിക്കുന്നതിനായി രൂപംകൊണ്ട ഏഷ്യന്‍ അഡൈ്വസറി കൗണ്‍സില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നതില്‍ സന്തുഷ്‌ടി രേഖപ്പെടുത്തി. ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന്‌ അലക്‌സ്‌ തോമസ്‌, ജോബി ജോര്‍ജ്‌, പാപ്പന്‍ ഏബ്രഹാം, സുധാ കര്‍ത്താ, മുരളി കര്‍ത്താ എന്നിവര്‍ അഡൈ്വസറി ബോര്‍ഡ്‌ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. മെയ്‌ ഏഴാം തീയതി നടന്ന ടൗണ്‍ ഹാള്‍ മീറ്റിംഗ്‌ ഇന്ത്യന്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തിലാണ്‌ സംഘടിപ്പിച്ചത്‌. ജോബി ജോര്‍ജ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More