You are Here : Home / USA News

കാലങ്ങളായി കാത്തിരുന്നു, അവസാനം കുട്ടനാടന്‍ ചുണ്ടനിലെത്തി ജലറാണികളായി

Text Size  

Story Dated: Sunday, September 01, 2019 08:56 hrs UTC


 
ജോയിച്ചന്‍ പുതുക്കുളം

ബ്രാംപ്ടണ്‍: കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഇക്കഴിഞ്ഞ പത്തുവര്‍ഷവും വനിതകള്‍ തങ്ങളുടെ മത്സരം കാഴ്ചവെച്ചെങ്കിലും അവര്‍ക്ക് വിജയം ഒരുപാടു ദൂരത്തായിരുന്നു . എന്നാല്‍ ഈ വര്‍ഷം വനിതകളുടെ ഒരു പ്രത്യേക മത്സരം നടന്നപ്പോള്‍ നിരവധി വനിതാ ടീമുകള്‍ രംഗത്ത് വരുകയും വാശിയേറിയ മത്സരം നടക്കുകയും ഉണ്ടായി . ഒരു പക്ഷെ പുരുഷ വിഭാഗത്തെക്കള്‍ വാശിയോടെ തുഴയെറിഞ്ഞ് കാനഡയിലെ സ്ത്രീകള്‍ തങ്ങളുടെ നാടിന്റെ പെരുമയും പ്രശസ്തിയും മറുനാട്ടിലും നിലനിര്‍ത്തി. കനേഡിയന്‍ ലയണ്‍സിന്റെ കുട്ടനാടന്‍ ചുണ്ടനാണ് ആദ്യ വനിതാ മത്സരത്തില്‍ ചരിത്ര വിജയം നേടിയത്.

ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ കാനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി  ഓഗസ്റ്റ് 24 നു കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടനില്‍ വെച്ച് ആണ് നടന്നത്. ആലപ്പുഴയുടെ ആവേശവും  പായിപ്പാടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ബ്രാംപ്ടന്‍ ജലോല്ത്സവം എന്നപേരില്‍ പ്രവാസികളുടെ അത്മഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു.

കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടന്‍നിലെ പുന്നമടക്കായലായ പ്രഫസേഴ്‌സ് ലേക്കില്‍ 4 ഹീറ്റ്‌സിലായി സ്ത്രീകള്‍ മാത്രം തുഴയുന്ന 8 ടീം മത്സരരംഗത്ത് ഉണ്ടായിരുന്നു.വള്ളപാട്ടുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍  ഉള്‍കൊള്ളിച്ചു കാണികള്‍ക്ക് ആവേശവും ആനന്ദവും  പകരുന്ന പ്രവസിലോകത്തെ ഈ മഹാവിസ്മയം സംഘാടകര്‍ ഒരുക്കിയിരുന്നത്.

ബ്രാംപ്ടന്‍ മേയര്‍ പാട്രിക്ക് ബ്രൗണ്‍ ഉദ്ഘാടനം ചെയ്തു. എം.പിമാരായ റൂബി സഹോത്ത, രമേശ് സങ്ക, സോണിയ സിന്ദു , ജോണ്‍ ബ്രസാര്‍സ്, എം.പി.പി മാരായ അമര്‍ ജ്യോതി സിന്ദു, സാറാ സിങ്ങ്  ഡപൂട്ടി പോലീസ് ചീഫ് മാര്‍ക്ക് ആന്‍ഡ്രൂസ് ഫയര്‍ ചീഫ് എബില്‍ ബോയിസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഒന്റാറിയോ സ്‌റ്റേറ്റ് മന്ത്രി പ്രമീദ് സിംഗ് സര്‍ക്കാരിയ സമ്മാനദാനം നിര്‍വഹിച്ചു. മനോജ് കര്‍ത്തയായിരുന്നു മുഖ്യ സ്‌പോണ്‍സര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.