You are Here : Home / USA News

സിറില്‍ മുകളേലിന്റെ പുതിയ നോവലിന് പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളുടെ പ്രശംസയും പിന്തുണയും

Text Size  

Story Dated: Thursday, August 22, 2019 03:07 hrs UTC

ജോയിച്ചന്‍ പുതുക്കുളം


ഇന്ത്യന്‍അമേരിക്കന്‍ എഴുത്തുകാരന്‍ സിറില്‍ മുകളേലിന്റെ Life in a Faceless World എന്ന നോവല്‍ ശ്രദ്ദേയമാകുന്നു. വിഭിന്ന സംസ്കാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ധാരണയും വൈവിദ്യമായ സമൂഹങ്ങള്‍ തമ്മില്‍ സൗഹൃദം വളര്‍ത്തുവാനും, അജ്ഞതയില്‍ നിന്നും പ്രവാസികളോടുള്ള ഭയത്തെയും അമര്‍ഷത്തെയും ലഘൂകരിക്കുവാനും ഈ കൃതിയിലൂടെ കഥാകാരന്‍ ശ്രമിക്കുന്നു.

നാം ഓരോരുത്തരും തനതായ രീതിയില്‍ വ്യത്യസ്തരാണെന്നും, തങ്ങളേക്കാള്‍ വ്യത്യസ്തരായവരെ കൂടുതല്‍ മനസ്സിലാക്കുവാനും, അവരുടെ കണ്ണുകളില്‍ക്കൂടെയും ലോകത്തെ ദര്‍ശിച്ചു മതിലുകള്‍ക്കു പകരം പാലങ്ങള്‍ പണിയുവാന്‍ ഉദ്‌ബോധിപ്പിക്കുന്ന ഇതിലെ വരികളില്‍, ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതീക്ഷ കൈവിടാതെ ആനന്ദത്തിന്റെ ഊര്‍ജം കണ്ടെത്തുവാനുള്ള രഹസ്യങ്ങളും ഒളിഞ്ഞു കിടക്കുന്നു.

പരസ്പരം മനസിലാക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സന്ദേശവും, സഹജീവികളെ ഒഴിവാക്കുന്നതിന് പകരം ഉള്‍പ്പെടുത്തുവാന്‍  പ്രോത്സാഹിപ്പിക്കുക, നിരസിക്കുന്നതിനുപകരം ക്ഷണിക്കുക തുടങ്ങിയ സന്ദേശങ്ങളുമാണ് പല പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളെയും Life in a Faceless World- ല്‍  ആകര്‍ഷിച്ചിരിക്കുന്നത്. പ്രശസ്ത യുഎസ് കോണ്‍ഗ്രസ് വനിത ഇല്‍ഹാന്‍ ഒമര്‍, മിനസോട്ട സ്‌റ്റേറ്റ് സെനറ്റര്‍മാരായ ക്രിസ്റ്റിന്‍ റോബിന്‍സ്, ഹോഡന്‍ ഹസ്സന്‍, ഹെതര്‍ എഡല്‍സണ്‍, സിറ്റി ഓഫ് സാവേജ് മേയര്‍ ജാനറ്റ് വില്യംസ് എന്നിവരും ഈ പുസ്തകത്തിന്റെ ആദ്യ വായനക്കാരും ശക്തമായ പിന്തുണയും നല്‍കുന്നവരില്‍ ഉള്‍പ്പെടുന്നു.

 ഇന്ത്യയില്‍ നിന്നുള്ള ഒരു കുടിയേറ്റ യുവതിയുടെ ജീവിതത്തെ ചിത്രീകരിക്കുന്ന ഒരു സാങ്കല്‍പ്പിക നോവലാണ്  ‘Life in a Faceless World’. ഓരോ അധ്യായവും അവരുടെ ജീവിതത്തിലെ വ്യത്യസ്തങ്ങളായ  സംഭവങ്ങളെ പ്രാതിനിധാനം ചെയ്യുന്നതുവഴി, ആ പശ്ചാത്തലം ഉള്ള ആളുകളുടെ സാംസ്കാരിക മനോഭാവത്തെ പാശ്ചാത്യ ലോകത്തിനെ തുറന്നുകാട്ടുന്നു. യുഎസും ഇന്ത്യയും പശ്ചാത്തലമായിട്ടുള്ള കഥ,  ഒരിക്കലും വേര്‍തിരിക്കാന്‍ കഴിയാത്ത ഇന്ത്യന്‍ സാംസ്കാരവും  സ്വഭാവങ്ങളും കുടുംബ മൂല്യങ്ങളും അനുഭവിക്കാന്‍ വായനക്കാരെ സഹായിക്കുന്നു. മത തീവ്രവാദം, ബാലവേല, കംപ്യൂട്ടര്‍  തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണം, ഗാര്‍ഹിക പീഡനം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളും ഇതിവൃത്തത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ പോരാട്ടങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ സന്തോഷം കണ്ടെത്തുന്നതിനുള്ള രഹസ്യം ഈ പുസ്തകത്തിന്റെ പേജുകളില്‍ ഒളിഞ്ഞു കിടക്കുന്നു.

 അമേരിക്കയില്‍ താമസിക്കുന്ന സിറില്‍ മുകളേല്‍ ഒരു കഥാകൃത്തും കവിയും ഗാനരചയിതാവുമാണ്. സാധാരണക്കാരുടെ മൂല്യങ്ങളും സ്വപ്നങ്ങളും അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചിരിക്കുന്നു. 2013 Inroads െഫെലോഷിപ്പും, ചെറുകഥകള്‍ക്കും കവിതകള്‍ക്കും, നിരവധി അവാര്‍ഡുകളും സിറില്‍ നേടിയിട്ടുണ്ട്. വിഭിന്ന സംസ്കാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ധാരണ വളര്‍ത്തുക, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം സുഗമമാക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ രചനകളുടെ ലക്ഷ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.