You are Here : Home / USA News

ഏലിക്കുട്ടി ഫ്രാൻസീസിനു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

Text Size  

Story Dated: Tuesday, August 13, 2019 02:51 hrs UTC

മാർട്ടിൻ വിലങ്ങോലിൽ

ഡാലസ്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര സേവനരംഗത്തെയും സാമൂഹിക സേവനരംഗത്തേയും  നീണ്ടകാലത്തെ  മികച്ച മികച്ച സേവനങ്ങൾ മുൻനിർത്തി  ശ്രീമതി ഏലിക്കുട്ടി ഫ്രാന്സീസിനെ  ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ്  അസോസിയേഷൻ  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. 

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ്   അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസ് (IANA-NT  ) സംഘടിപ്പിച്ച  നഴ്‌സസ് ഡേ ആഘോഷങ്ങളിൽ  ഇർവിങ് സിറ്റി മേയർ റിക്കി സ്റ്റോപ്‌ഫർ,  ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ്   അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസ്  പ്രസിഡന്റ് മഹേഷ് പിള്ള എന്നിവർ ചേർന്ന്  ഏലിക്കുട്ടി ഫ്രാന്സീസിനു  അവാർഡ് നൽകി.

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ്   അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ സ്‌ഥാപക അംഗം എന്ന നിലയിൽ തുടക്കകാലത്തു നൽകിയ അമൂല്യ  സഭാവനകൾക്കും, തുടർന്ന് സ്‌ഥിരമായി  നൽകിവരുന്ന 
സേവനങ്ങൾക്കുമായാണ്   ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് എന്ന്    ചടങ്ങിൽ അസോസിയേഷന്‍  മുൻ  പ്രസിഡന്റ് ആലീസ് മാത്യു  പറഞ്ഞു.

ഏലിക്കുട്ടി ഫ്രാൻസീസ്  38 വർഷത്തോളം   ഡാലസ് പാർക്ക്‌ലാൻഡ്  ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്പർവൈസറായി സേവനം ചെയ്തു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ്  അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ  സ്ഥാപക അംഗം,   മുൻ പ്രസിഡന്റ് , ഡാളസിലെ സീറോ മലബാർ പള്ളിയുടെയും, എസ്‌എംസിസിയുടെയും  സ്ഥാപക അംഗങ്ങളിൽ ഒരാൾ,  വേൾഡ് മലയാളീ കൗൺസിൽ പ്രൊവിൻസ് സ്ഥാപക അംഗം തുടങ്ങി വിവിധ മേഖലകളിൽ   സേവനം ചെയ്തിട്ടുണ്ട്. പാർക്ക്‌ലാൻഡ്  ഹോസ്പിറ്റലിലെ ഇന്ത്യൻ നഴ്സസിനായി അവാർഡ് സമർപ്പിക്കുന്നെവെന്നു  ഏലിക്കുട്ടി ഫ്രാൻസീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.