You are Here : Home / USA News

ഫോമാ വില്ലേജ്: അതിജീവനത്തിന്റെ പ്രതീകം, പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ

Text Size  

Story Dated: Monday, August 12, 2019 03:20 hrs UTC

(പന്തളം ബിജു തോമസ്)
 
ഡാളസ്: കഴിഞ്ഞ പ്രളയത്തിൽ നിന്നും കഷ്ടിച്ച് കരകയറിയ നമ്മുടെ സഹോദരങ്ങൾക്ക് , അമേരിക്കൻ മലയാളികൾ നൽകിയ സഹായ ഹസ്തങ്ങൾക്കു ഒരു വയസ്സാകുമ്പോൾ ഫോമായ്ക്ക്  അഭിമാനിക്കാമെന്ന്‌  പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ പ്രസ്താവിച്ചു. ഈ വർഷത്തെ പ്രളയത്തെ അതിജീവിച്ച, ഒരു വലിയ പദ്ധതി ഏറ്റെടുത്തു നടത്തി വിജയിത്തിലെത്തിച്ച ചാരിതാർഥ്യത്തോടെ ഫോമായുടെ ഭരണസമിതി, നമുക്കും, ലോകത്തിനും  ഇന്ന്  മാതൃകയായി നിലനിൽക്കുന്നു. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി ഫോമാ നടപ്പിലാക്കിയ ഭവനപദ്ധതി, ഈ അവസരത്തിൽ  എന്തുകൊണ്ടും ജനശ്രദ്ധ ആഘർഷിക്കുന്നു. പ്രളയത്തെ അതിജീവിക്കുന്ന തരത്തലുള്ള നിർമ്മാണപ്രവർത്തങ്ങൾ അതിനു ഉദാത്ത മാതൃകയാണ്. മഹാമാരിയിൽ നിന്നുമുള്ള പ്രളയത്തെ അതിജീവിക്കുന്ന ഭവനങ്ങൾ നിർമ്മിച്ചുനല്കിയതിൽ നമുക്ക് അഭിമാനിക്കാമെന്ന്  സെക്രെട്ടറി  ജോസ് എബ്രഹാം അഭിമാനത്തിടെ അറിയിച്ചു.
 
കഴിഞ്ഞ വർഷത്തെ പ്രളയം, തെക്കൻ കേരളത്തിൽ വലിയ നാശനഷ്ടങ്ങൾ വിതച്ചിരുന്നു, എന്നാൽ ഇത്തവണ വടക്കൻ കേരളത്തെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. ഫോമായുടെ ചാരിറ്റി പ്രവർത്തനങ്ങൾ, ഇപ്പോഴത്തെ നാശനഷ്ടങ്ങൾ നന്നായി വിലയിരുത്തുന്നുണ്ട്. സംസ്ഥാന സർക്കാരുമായി സഹകരിച്ചു ആവശ്യമായ നടപടിക്രമങ്ങൾ ഫോമാ താമസംവിന  കൈക്കൊള്ളുന്നതായിരിക്കും. കഴിഞ്ഞ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ, സഹായമായി  കിട്ടിയ തുകയിൽ നിന്നും   കൂടുതൽ  ചിലവഴിച്ചാണ് നിലവിലെ പദ്ധതി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. നല്ലവരായ, അമേരിക്കൻ മലയാളി  സുമനസ്സുകളുടെ നന്മ ഒന്നുകൊണ്ടു മാത്രമാണ് ഫോമയ്‌ക്കു ഈ പദ്ധതികൾ പൂർത്തികരിയ്ക്കാനായത് എന്ന് വൈസ് പ്രസിഡന്റ് വിൻസെന്റ് ബോസ് മാത്യു പറഞ്ഞു.
 
വരും ദിവസങ്ങളിൽ, ഫോമായുടെ പ്രളയാനന്തര നവനിർമ്മിതിയുടെ  പദ്ധതിവിശദാംശങ്ങൾ എല്ലാവരെയും  അറിയിക്കുന്നതായിരുക്കുമെന്ന്,  പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌,  ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, പദ്ധതി ചെയർമാൻ അനിയൻ ജോർജ്, പദ്ധതി കോർഡിനേറ്റർ ജോസഫ് ഔസോ,  പ്രൊജക്റ്റ് അഡ്വൈസറായ ജോണ്‍ ടൈറ്റസ്, കോര്‍ഡിനേറ്ററന്മാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണി കൃഷ്ണന്‍, പദ്ധതിയുടെ കേരള കോര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, 'തണല്‍' പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പ്രസ്താവനയിൽ അറിയിച്ചു. http://fomaa.com/fomaa-village-the-concept/
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.