You are Here : Home / USA News

ഫിലഡല്‍ഫിയയില്‍ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച

Text Size  

Story Dated: Sunday, August 11, 2019 08:39 hrs UTC

ജോസ് മാളേയ്ക്കല്‍
  
 
ഫിലഡല്‍ഫിയ: 41 വര്‍ഷങ്ങളിലെ തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് വിശിഷ്യാ മലയാളികത്തോലിക്കര്‍ക്ക് മാതൃകയായി പരിലസിക്കുന്ന ഫിലാഡല്‍ഫിയാ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ ചരിത്രനാളുകള്‍ പിന്നിട്ട് കഴിഞ്ഞ വര്‍ഷം റൂബി ജൂബിലി ആഘോഷിച്ച് ഇതര സംഘടനകള്‍ക്ക് മാതൃകയായി. വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരളീയ പാരമ്പര്യത്തിലൂള്ള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയാണു ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍.
 
സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച നടത്തപ്പെടുന്ന ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സീറോമലങ്കര സഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിçന്ന ബിഷപ് മാര്‍ ഫീലിപ്പോസ് സ്റ്റെഫാനോസ് ആണ്. 
 
വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, കൃതഞ്ജതാബലിയര്‍പ്പണം, പൊതുസമ്മേളനം, വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ കോര്‍ത്തിണക്കി നടത്തപ്പെടുന്ന ബൈബിള്‍ ജപ്പടി മല്‍സരം, വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇന്‍ഡ്യന്‍ കത്തോലിക്കêടെ ശ്രേഷ്ടമായ പൈതൃകവും, പാരമ്പര്യങ്ങളും ഒത്തുചേരുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ മലയാളികളെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.
 
റെഡ് ക്രോസുമായി സഹകരിച്ച് ആഗസ്റ്റ് 31 ശനിയാഴ്ച്ച നടത്തുന്ന ബ്ലഡ് ഡ്രൈവ്, ഒക്ടോബര്‍ 12 ന് നടത്തപ്പെടുന്ന ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്, നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടത്തുന്ന വിന്റര്‍ ക്ലോത്ത് ഡ്രൈവ് എന്നിവയാé ഐ. എ. സി. എ. ഈ വര്‍ഷം നടത്തുന്ന മറ്റു പരിപാടികള്‍.  
 
ഉപരിപഠനത്തിനും, ഉദ്യോഗത്തിനുമായി അറുപതുകളിലും എഴുപതുകളിലും അമേരിക്കയില്‍ æടിയേറി വിശാലഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച മലയാളി കത്തോലിക്കര്‍ 1978 ല്‍ ചെറിയ അത്മായ സംഘടനയായി തുടക്കമിട്ട ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ പടവുകള്‍ കടന്ന് രണ്ടായിരത്തിലധികം വരുന്ന വിശ്വാസികളുടെ ഒരു കൂട്ടായ്മയായി തലയുയര്‍ത്തി നില്‍ക്കുന്നു.
 
പ്രവാസികളായി അമേരിക്കയിലെത്തിയ ആദ്യതലമുറയില്‍പെട്ട സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ കുടുംബങ്ങള്‍ സമൂഹവളര്‍ച്ചയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. പ്രവാസജീവിതത്തില്‍ മാതൃഭാഷയില്‍ ബലിയര്‍പ്പിക്കാന്‍ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒê കാലഘട്ടത്തില്‍ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് മൂന്നു നാലു ദശാബ്ദക്കാലം സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവര്‍ക്ക് നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയില്‍പെട്ട മിക്കവരും തന്നെ ഇന്ന് റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരാണ്.   
 
സെക്കന്റ് ജനറേഷനില്‍നിന്നും വൈദികരെയും, കന്യാസ്ത്രികളെയും സഭാശുശ്രൂഷക്കായി സംഭാവന നല്‍കിയിട്ടുള്ള ഇന്‍ഡ്യന്‍ അമേരിക്കന്‍ കത്തോലിക്കര്‍ ധാരാളം പ്രൊഫഷണലുകളെയും സമൂഹത്തിന് പ്രദാനം ചെയ്ത് അമേരിക്കന്‍ സമ്പത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാക്കിയിട്ടുണ്ട്. 
 
കേരളീയക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂന്നി   ഒരേ കുടക്കീഴില്‍ ഒത്തുചേര്‍ന്ന് ആണ്ടുതോറും നടത്തിവരുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 14 നാണ് നടക്കുന്നത്.
 
ചാര്‍ലി ചിറയത്ത് പ്രസിഡന്റ്, തോമസ്æട്ടി സൈമണ്‍ വൈസ് പ്രസിഡന്റ്, മെര്‍ലിന്‍ അഗസ്റ്റിന്‍ ജനറല്‍ സെക്രട്ടറി, ടിനു ചാരാത്ത് ജോയിന്റ് സെക്രട്ടറി, അനീഷ് ജെയിംസ് ട്രഷറര്‍, ജോസഫ് സക്കറിയാ ജോയിന്റ് ട്രഷറര്‍, തെരേസ സൈമണ്‍ യൂത്ത് വൈസ് പ്രസിഡന്റ് എന്നിവêടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ഡയറക്ടര്‍ ബോര്‍ഡും ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ ചെയ്യുന്നു.  
 
ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാëം, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ വൈസ് ചെയര്‍മാനും, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവര്‍ ഡയറക്ടര്‍മാêമായി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.