You are Here : Home / USA News

ബി-ഡിസൈന്‍ ദേശീയതല പ്രവേശന പരീക്ഷയില്‍ എഎഫ്ഡി ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം

Text Size  

Story Dated: Monday, July 08, 2019 04:46 hrs UTC

കൊച്ചി: ബി-ഡിസൈന്‍ ദേശീയതല പ്രവേശന പരീക്ഷയില്‍ എറണാകുളം വൈറ്റിലയിലുള്ള എഎഫ്ഡി ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ മികച്ച നേട്ടം കരസ്ഥമാക്കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ (NIFT) ബി- ഡിസൈന്‍ കോഴ്‌സിലേക്ക് നടന്ന ദേശീയതല പ്രവേശന പരീക്ഷയില്‍ ആദ്യ 100 റാങ്കുകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 17 വിദ്യാര്‍ഥികള്‍ റാങ്ക് കരസ്ഥമാക്കി. സ്‌പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പരിശീലനം നേടിയ എറണാകുളം സ്വദേശി ജ്വാല കെ. സുകുമാരന്‍ ഒന്നാം റാങ്ക് നേടി. ജ്വാലയ്ക്ക് ബംഗലൂരുവിലെ എന്‍ഐഎഫ്ടിയിലാണ് ഫാഷന്‍ ഡിസൈന്‍ കോഴ്‌സിന് പ്രവേശനം ലഭിച്ചത്. എഎഫ്ഡി ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ നിന്നും പ്ലസ് 2 പൂര്‍ത്തിയാക്കിയ ശേഷം  ജ്വാല എഎഫ്ഡി ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷമായി പരിശീലനത്തിലായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകരോട് മത്സരിച്ചാണ് ജ്വാലയുടെ നേട്ടം. മാധ്യമപ്രവര്‍ത്തകനായ സുകുമാരന്റെയും ആകാശവാണി അനൗണ്‍സറായ ലൗലിമോളുടെയും ഏക മകളാണ് ജ്വാല.

എന്‍ഐഎഫ്ടി പ്രവേശന പരീക്ഷയില്‍ 17-ാം റാങ്ക് നേടിയ അഷിത സി.എം, 23-ാം റാങ്ക് നേടിയ ഉണ്ണിമായ ഭാസ്‌കരന്‍, 29-ാം റാങ്ക് നേടിയ മഞ്ജുഷ എന്‍.എം, 30-ാം റാങ്ക് നേടിയ സനൂബ് എ.എന്‍, 46-ാം റാങ്ക് നേടിയ ഷാഹിദ് ജാവേദ്, 48-ാം റാങ്ക് നേടിയ അഞ്ജന നവീന്‍ തുടങ്ങിയവര്‍ എഎഫ്ഡി ഇന്ത്യയില്‍ നിന്നും പരിശീലനം നേടിയവരാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (NID) പ്രവേശന പരീക്ഷയില്‍ 5-ാം റാങ്ക് നേടിയ ദേവിക സുരേഷ്, 7-ാം റാങ്ക് നേടിയ മഞ്ജുഷ എന്‍.എം, 11-ാം റാങ്ക് നേടിയ അന്ന എസ്. തോമസ്, 16-ാം റാങ്ക് നേടിയ അശ്വിന്‍രാജ് പാറക്കല്‍, 17-ാം റാങ്ക് നേടിയ കാര്‍ത്തിക എം തുടങ്ങിയവരും പരിശീലനം നേടിയത് എഎഫ്ഡി ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ്. 

ഇതുകൂടാതെ ദി ഡിസൈന്‍ വില്ലേജ്, എംഐടി, സിംബയോസിസ്, വേള്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ഡിസൈന്‍ (WUD-Delhi), യുണൈറ്റഡ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നടന്ന പ്രവേശന പരീക്ഷകളിലും എഎഫ്ഡി ഇന്ത്യയില്‍ നിന്നും പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഐഐടി (CEED & UCEED), നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ച്ചര്‍ (NATA) തുടങ്ങിയ മത്സര പരീക്ഷകളിലും സ്ഥാപനത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടിയുട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.  

ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ബിരുദ, ബിരുദാനന്തര ബിരുദം പ്രവേശന പരീക്ഷാ പരിശീലന രംഗത്ത് 20 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന എഎഫ്ഡി ഇന്ത്യ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിസൈന്‍ എന്‍ട്രന്‍സ് ട്രെയിനിങ് സംരംഭമാണ്. 

എഎഫ്ഡി ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വിന്നി തോമസ്, അക്കാദമിക് ഡയറക്ടര്‍ ജൂലി ജെയിംസ്, അധ്യാപകരായ ജിനേഷ് കുമാര്‍, സച്ചിന്‍ പ്രശാന്ത്, അരവിന്ദ് എസ്, അഡ്മിഷന്‍സ് മാനേജര്‍ സിമി മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.