You are Here : Home / USA News

സീറോ മലബാർ ദേശീയ കൺവൻഷൻ റാലി ആഗസ്ത് 2 ന്

Text Size  

Story Dated: Wednesday, July 03, 2019 11:37 hrs UTC

മാർട്ടിൻ വിലങ്ങോലിൽ 

ഹൂസ്റ്റൺ: അമേരിക്കയിലെ  സീറോ മലബാര്‍ രൂപതയിലെ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷനിൽ ആഗസ്ത് രണ്ടിന്  വെള്ളിയാഴ്ച നടക്കുന്ന വർണ്ണ ശബളവുമായ റാലി ശ്രദ്ധേയമാകും. ഒന്ന് മുതൽ നാല് വരെ തീയതികളിലാണ് കൺവൻഷൻ.

അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളും  നാല്പത്തിയഞ്ചോളം മിഷനുകളും തങ്ങളുടെ ഇടവക സമൂഹത്തെ  പ്രതിനിധീകരിച്ചു ബാനറുകളുമേന്തി 
റാലിയിൽ പങ്കുചേരും.  ഫ്ളോട്ടുകളുടെയും അലങ്കാരങ്ങളും  ചെണ്ടവാദ്യമേളങ്ങളും  പരമ്പരാഗത വേഷവിധാനങ്ങളും റാലിയെ മനോഹരമാക്കും. സഭാപിതാക്കന്മാരും ബഹുമാന്യ വൈദികരും വിശിഷ്ഠ അതിഥികൾക്കുമൊപ്പം നാലയിരത്തിൽ പരം വിശ്വാസികളും  റാലിയിൽ പങ്കെടുക്കും.

ഹൂസ്റ്റൺ  ജോർജ് ആർ ബ്രൗൺ കൺവെൻഷൻ സെന്ററിൽ നിന്ന് വെള്ളിയാഴ്ച രാവിലെ ഏഴിനാരംഭിക്കുന്ന റാലി  സെന്റ് ജോസഫ് കൺവൻഷൻ നഗരി എന്ന് നാമകരണം ചെയ്യപ്പെട്ട കൺവൻഷൻ നടക്കുന്ന ഹിൽട്ടൺ അമേരിക്കാസ്  ഹോട്ടലിന്റെ  മുഖ്യവേദിയിൽ എത്തി സമാപിക്കും.  

ഏറ്റവും മനോഹരമായി രീതിയിൽ റാലിയിൽ പങ്കെടുക്കുന്ന മൂന്ന് ഇടവകൾക്കു സ്‌പോർസറുമാരുടെ സഹകരണത്തോടെ പ്രത്യക പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  വിജയികളെ തിരഞ്ഞെടുക്കാൻ  
കൺവൻഷനു ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനായുടെ  പ്രത്യേക ജഡ്ജിങ് പാനലുമുണ്ട്. റാലിക്കു വേണ്ടിയുള്ള ഒരുക്കങ്ങളും ഇടവകാതലത്തിൽ ആരംഭിച്ചു കഴിഞ്ഞു. 
ജീടോം കടമ്പാട്, സജിനി തെക്കേൽ എന്നിവരാണ്  റാലിയുടെയും ചെണ്ടമേളത്തിന്റെയും ക്രമീകരങ്ങളുടെ  ചുമതല വഹിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.