You are Here : Home / USA News

'ഓര്‍മ്മ യാത്രാ ജീവിതം' പ്രകാശനം ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 09, 2013 12:54 hrs UTC

ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ടെക്‌സസ്): വിദ്വാന്‍ പി.സി.അബ്രഹാമിന്റെ ആത്മകഥ സ്റ്റേറ്റ് കോണ്‍ഗ്രസ് പോരാളിയുടെ ഓര്‍മ്മ യാത്രാ ജീവിതം എന്ന ഗ്രന്ഥത്തിന്റെ പ്രകാശ കര്‍മ്മം നിര്‍വ്വഹിച്ചു. നവംബര്‍ 3 ഞായറാഴ്ച ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് കേരള ലിറ്ററി സൊസൈറ്റി സംഘടിപ്പിച്ച കേരള പിറവി ദിനത്തിലാണ് പുസ്തകപ്രകാശനം നടന്നത്. കെ.എല്‍.എസ്. പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്വാന്‍ പി.സി. അബ്രഹാമിന്റെ ഓര്‍മ്മയാത്രാ ജീവിതം എന്ന ഗ്രന്ഥത്തെകുറിച്ചുള്ള സംക്ഷിപ്തവിവരണം പ്രസിഡന്റ് നല്‍കി.

 

തുടര്‍ന്ന് ജോസ് പനച്ചിപ്പുറം(മലയാള മനോരമ) പുസ്തകത്തിന്റെ ഒരു പ്രതി ഡോ.എം.എസ്.ടി. നമ്പൂതിരിക്ക് നല്‍കി പ്രകാശകര്‍മ്മം നിര്‍വ്വഹിച്ചു. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ നാട്ടു മലയാളത്തില്‍ ചരിത്രവും ഭൂമിശാസ്ത്രവും ജീവിതവും പറയുന്ന കൃതി സ്റ്റേറ്റ് കോണ്‍ഗ്രസ് പോരാളിയായിരുന്ന വിദ്വാന്‍ പി.സി. അബ്രഹാമിന്റെ ഡയറി കുറിപ്പുകളില്‍ നിന്നും അടര്‍ത്തിയെടുത്തതാണ്. പ്രഗത്ഭരും, പരിണിത പ്രജ്ഞരുമായ ഡോ.സക്കറിയ സഖറിയ, പ്രൊഫ. ഐ.ഇസ്താക്ക് എന്നിവര്‍ യഥാക്രമം അവതാരികയും, സംവിധാനകുറിപ്പും എഴുതിയിരിക്കുന്ന ഈ മഹല്‍ഗ്രന്ധം അമ്പലപ്പുഴ ബി.ബുക്ക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്വാന്‍ പി.സി.അബ്രഹാമിന്റെ മകനും, അമേരിക്കയിലെ കവിയും, സാഹിത്യക്കാരനുമായ ജോസ് ഓച്ചാലില്‍, (ലാനാ ട്രഷറര്‍), പിതാവിന്റെ സ്മരണകള്‍ പങ്കുവയ്ക്കുകയും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കേരള ലിറ്റററി സൊസൈറ്റി സെക്രട്ടറി ജോസന്‍ ജോര്‍ജ് സ്വാഗതവും, സിജു വി. ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.