You are Here : Home / USA News

റാന്നി സ്വദേശി ജോബിൻ മാത്യുവിനെ തേടി ബ്രിട്ടിഷ്‌ കൊട്ടാരത്തിന്റെ അംഗീകാരം

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, May 15, 2019 02:09 hrs UTC

മാഞ്ചസ്റ്റർ: മെയ്‌ മാസം ഇരുപത്തിയൊന്ന്, ഇരുപത്തിമൂന്ന് തീയതികളിൽ ബ്രിട്ടീഷ് ബക്കിങ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞി ക്ഷണിച്ചിരിക്കുന്ന പ്രത്യേക ഗാർഡൻ ടീ പാർട്ടിയിൽ ലിവർപൂൾ പ്രവാസി മലയാളിയും ഷെഫുമായ ജോബിൻ മാത്യുവിന് ബ്രിട്ടീഷ് കൊട്ടാര വിഭാഗത്തിന്റെ പ്രത്യേകം ക്ഷണം ലഭിച്ചു. റാന്നി കുറ്റിയിൽ പാസ്റ്റർ മാത്യൂ ജേക്കബിന്റെ മകനാണ് ജോബിൻ.
 
2018 മെയ് 19ന്  വിൻസർ കാസിൽ വെച്ച് നടന്ന  ഹാരി - മേഗൻ രാജകീയ വിവാഹത്തിൽ ജോബിൻ മാത്യു ഷെഫ് മാരിൽ ഒരാളായി ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടായിരത്തിലധികം അപേക്ഷകരിൽ പന്ത്രണ്ടാമത്തെ പേരുകാരനായിട്ടാണ് ജോബിനെ സെലക്ട് ചെയ്തത്.
 
ഇംഗ്ലണ്ടിലെ സി.എച്ച്. ആൻഡ് കോ എന്ന പ്രശസ്തമായ കേറ്ററിംഗ് വിഭാഗത്തിന്റെ സ്കൂൾ, കോളേജ് ഇവൻറ് മാനേജർമാരിൽ ഒരാളാണ് ജോബിൻ മാത്യു. മുംബൈയിൽ നിന്നും കേറ്ററിംഗ് ബിരുദം നേടിയ ശേഷം, ഹോട്ടൽ  ലീലയിലും അതിനുശേഷം,  കോമ്പസ് ഗ്രൂപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യയിലെ തായ്‌ലൻഡ്, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം ഓഫ്ഷോർ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. 
 
കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഫുട്ബോൾ മാമാങ്കത്തിൽ ലിവർപൂളിനുവേണ്ടി ഗോളുകൾ നേടിയ ഡിവോക് ഒറിഗിയുടെ പേഴ്സണൽ ഷെഫ് മാരിൽ പ്രധാനിയുമാണ് ജോബിൻ മാത്യു. യുകെയിൽ വിവിധ മലയാളി വാർഷിക കൺവൻഷനുകളിലെ കേറ്ററിംഗ് സർവീസുകൾക്കും ഇദ്ധേഹം നേതൃത്വം നൽകി വരുന്നു.
 
പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയണ് കുറ്റിയിൽ ജോബിൻ. ഭാര്യ ഷെർലി ജോബിൻ, മക്കൾ: രൂബേൻ മാത്യു, ജിയാന മാത്യു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.