You are Here : Home / USA News

ആന്റോ ആന്റണി എം പിയ്ക്ക്'' ഫിലഡല്‍ഫിയാ ഫ്രീഡം അവാര്‍ഡ്''

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Friday, November 08, 2013 12:07 hrs UTC

ഫിലഡല്‍ഫിയ: ആന്റോ ആന്റണി എം പിയ്ക്ക്'' ഫിലഡല്‍ഫിയാ ഫ്രീഡം അവാര്‍ഡ്''. പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷനാണ് (പിയാനോ) അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെന്‍സില്‍വേനിയാ സ്റ്റേറ്റ് റപ്രസന്റേറ്റിവ് ജോണ്‍ ടെയ്‌ലര്‍ പുരസ്‌കാരം സമ്മാനിക്കും. കോണ്‍ഗ്രസ് മാന്‍ മൈക്ക് ഫിറ്റ്‌സ് പാറ്റ്രിക്കും വിവിധ സാമൂഹിക സംഘടനാ പ്രതിനിധികളും സംബന്ധിക്കും. ഇന്ത്യയിലെ നേഴ്‌സിങ്ങ് സേവനരംഗത്തെകാടന്‍ നിയമങ്ങള്‍ക്കും കഴുത്തറപ്പന്‍ ചൂഷകരായ ഹോസ്പിറ്റലുടമകള്‍ക്കുംനേഴ്‌സിങ്ങ് സ്ഥാപനങ്ങള്‍ക്കും എതിരേ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലൂടെ പിയാനോ ഉയര്‍ത്തിയ '''ആതുര സേവകര്‍ക്കും നേഴ്‌സുമാര്‍ക്കും സമനീതി' എന്ന ആഹ്വാനത്തെ തുടര്‍ന്ന് ; ഇന്ത്യയില്‍ പിയാനോ സഹകരിച്ച നേഴ്‌സിങ്ങ് സമരങ്ങള്‍ക്ക് ആന്റോ ആന്റണി നല്‍കിയ ധാര്‍മ്മിക പിന്തുണയും നേതൃത്വവുമാണ്്അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഇന്ത്യന്‍ നേഴ്‌സിങ്ങ് കൗണ്‍സിലിലെ മെംബറാണ് ആന്റോ ആന്റണി എം പി. ഇന്ത്യന്‍ നേഴ്‌സിങ്ങ് സമരത്തിന് ഉഷാ കൃഷ്ണകുമാറും വിന്‍സന്റ് ഇമ്മാനുവേലും സമര മുന്‍നിരയിലുണ്ടായിരുന്നു.

 

പിയാനോ ഭാരവാഹികളായ മേരി ഏബ്രാഹം (പ്രസിഡന്റ്), മറിയാമ്മ ഏബ്രാഹം ( വൈസ് പ്രസിഡന്റ്), ബ്രിജിറ്റ് വിന്‍സറ്റ് ( പ്രസിഡന്റ് ഇമേരിറ്റസ്), വല്‍സമ്മ തട്ടാര്‍ കുന്നേല്‍ (ട്രഷറാര്‍), ബ്രിജിറ്റ് ജോര്‍ജ് ( എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍), സൂസന്‍ സാബൂ, ലൈലാ മാത്യൂ( കണ്‍വീനര്‍മാര്‍) എന്നിവര്‍ അറിയിച്ചതാണിക്കാര്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.