You are Here : Home / USA News

തോമസ് മാത്യൂ വരീക്കല്‍ നിര്യാതനായി

Text Size  

Story Dated: Monday, April 29, 2019 03:24 hrs UTC

ജോര്‍ജ് ഓലിക്കല്‍
 
കല്പറ്റ: തോമസ് മാത്യൂ വരീക്കല്‍ (98) നിര്യാതനായി. കടുത്തുരുത്തി പെരുവ വരീക്കല്‍ കുടുംബാംഗം. ഭാര്യ: പരേതയായ ഏലിയാമ്മ കുറുപ്പംതറ മേലൂക്കുന്നേല്‍,. മക്കള്‍: കുട്ടിയമ്മ വെട്ടുകാട്ടില്‍, തോമസ് വി എം, ചിന്നമ്മ കൂവയ്ക്കല്‍, സണ്ണി മാത്യൂ, ബേബി മാത്യൂ, പരേതനായ ജോസുകുട്ടി മാത്യൂ, ബ്രിജിറ്റ് പാറപ്പുറത്ത്. വയനാട്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനാണ്. സംസ്‌കാരം കുറുമ്പാലക്കോട്ട സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഞായറാഴ്ച്ച. 
 
നാഷണല്‍ ഇന്‍ഡ്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (നിന്‍പാ) മുന്‍ വൈസ് പ്രസിഡന്റ്, പെന്‍സില്‍ വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ) പ്രസിഡന്റ്, ഫൊക്കാനാ വിമന്‍സ് ഫോറം പെന്‍സിവേനിയാ ചപ്റ്റര്‍ പ്രസിഡന്റ്, ഓര്‍മാ ഡയറക്ടര്‍ ബോര്‍ഡ് അംഗം, മരിയന്‍ മദേഴ്‌സ് ഫോറം ട്രഷറാര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബ്രിജിറ്റ് പാറപ്പുറത്തിന്റെ (സോഫി നടവയല്‍) പിതാവാണ് തോമസ് മാത്യൂ. ജോര്‍ജ് നടവയല്‍ ജാമാതാവാണ്. ഫൊക്കാനാ മുന്‍ പ്രസിഡന്റ് ടോം കെ ടോമിന്റെ മാതൃസഹോദരനുമാണ്. 
 
തോമസ് മാത്യുവിന്റെ വേര്‍പാടില്‍ ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ നായര്‍, ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തില്‍, നാഷണല്‍ ഇന്‍ഡ്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് അമേരിക്ക പ്രസിഡന്റ് ലെജിസ്ലേറ്റര്‍ ഡോ. ആനീ പോള്‍, ത്രിയക്ഷാ ഡാന്‍സ് കമ്പനി (ജിറാര്‍ഡ് കോളജ്) ഡയറക്ടര്‍ വിജി റാവൂ, കാനഡ ഡഫ്രീന്‍ പീല്‍ കാത്തലിക് ഡിസ്റ്റ്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ തോമസ് തോമസ്, പിയാനോ സ്ഥാപക പ്രസിഡന്റും പെന്‍സില്‍ വേനിയാ നേഴ്‌സിങ്ങ് കൗണ്‍സില്‍ അംഗവുമായ ബ്രിജിറ്റ് വിന്‍സന്റ്, സെന്റ് ജൂഡ് കാത്തലിക് ചര്‍ച്ച് വികാര്‍ ഫാ. ജോസഫ് പരുവുമ്മേല്‍, ഫിലഡല്‍ഫിയാ സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാര്‍ ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലൈസ്സി അലക്‌സ്, ഓര്‍മാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം, മനീഷി നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ ജോര്‍ജ് ഓലിക്കല്‍, പിയാനോ വൈസ് പ്രസിഡന്റ് മേര്‍ളി പാലത്തിങ്കല്‍, രാജ്കുമാരി അമൃത്കൗര്‍ കോളജ് ഓഫ് നേഴ്‌സിങ്ങ് യൂണിയന്‍ മിനിസ്റ്റ്രി ഓഫ് ഹെല്‍ത് ഡെല്ലി യൂണിവേഴ്‌സിറ്റി അലമ്‌നി യൂ എസ്സ് ഏ പ്രവര്‍ത്തകര്‍ എന്നിവര്‍ അനുശോചിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.