You are Here : Home / USA News

തോമസ് മുളക്കലിന്റെ വേര്‍പാടില്‍ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു

Text Size  

Story Dated: Thursday, April 25, 2019 01:26 hrs UTC

പ്രമുഖ പത്രപ്രവര്‍ത്തകനും അമേരിക്കയില്‍ ക്‌നാനായ സംഘടനകളുടെ സ്ഥാപക നേതാക്കളിലൊരാളുമായ തോമസ് മുളയ്ക്കലിന്റെ നിര്യാണത്തില്‍ ഇന്ത്യപ്രസ്‌ക്ലബ് ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
 
മലയാള മാധ്യമരംഗത്ത് തോമസ് മുളയ്ക്കലിന്റെ സംഭാവന വളരെ അമൂല്യമാണെന്ന് പ്രസ് ക്ലബ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ എന്നും ഒരു മാര്‍ഗരേഖയായി സംഘടനയ്ക്ക്
കരുത്തുപകര്‍ന്നിട്ടുണ്ട്.
 
അനുശോചന യോഗത്തില്‍ ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡണ്ട് ജെയിംസ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്‍മുള, ജോയിന്റ് ട്രഷറര്‍ ജീമോന്‍ ജോര്‍ജ്  എന്നിവര്‍ പങ്കെടുത്തു
 
കഴിഞ്ഞ ദിവസമാണ് തോമസ് മുളയ്ക്കല്‍ നിര്യാതനായത്. ഡല്‍ഹിയിലെ ആദ്യകാല മലയാളി പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് അദ്ദേഹം. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എ.എഫ്.പിയുടെ ഡല്‍ഹി ലേഖകനായിരുന്നു. കേരള ഭൂഷണം, കേരള ധ്വനി തുടങ്ങിയ മലയാളം പത്രങ്ങള്‍ക്കു വേണ്ടിയും എഴുതി. പാലാ സെന്റ് തോമസ് കോളജിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥി ആയിരുന്നു.
 
പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സെക്രട്ടറിമാരായിരുന്ന എം.ഒ.
മത്തായി, എന്‍.കെ. ശേഷന്‍ തുടങ്ങിയവരുടെ സുഹൃത്തും, വി.കെ.
മാധവന്‍കുട്ടി, വി.എം. മരങ്ങോലി, ടി.വി. ആര്‍. ഷേണായി തുടങ്ങിയ പ്രശസ്ത പത്രപ്രവര്‍ത്തകരുടെ സമകാലികനുമായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥ കാലത്തും പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.
 
ഇന്റര്‍ നാഷണല്‍ കാത്തലിക് യൂണിയന്‍ ഓഫ് ദി പ്രസിന്റെ (യു.സി.ഐ.പി) ക്ഷണം അനുസരിച്ച് വിയന്നാ, റോം, പാരീസ്, ഹോങ്കോംഗ്, ബാങ്കോക്ക് എന്നീ സ്ഥലങ്ങളില്‍ വച്ചു നടത്തിയ അന്തര്‍ദേശീയ മീഡിയാ കോണ്‍ഫറന്‍സുകളില്‍ സംബന്ധിച്ചു.
 
1967 ജനുവരിയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടൊന്നിച്ച് സ്‌പെഷ്യല്‍
എയര്‍ ഫോഴ്‌സ് വിമാനത്തില്‍ ബോംബെയ്ക്കും അവിടെനിന്നു കേരളത്തിലേക്കും പോകുന്നതിനും വിമാനത്തില്‍ വച്ച് പ്രധാനമന്ത്രിയുമായി അഭിമുഖം നടത്തുന്നതിനുമുള്ള അവസരം ലഭിച്ചതുജീവിതത്തിലെ ധന്യമായ നിമിഷങ്ങളായികരുതുന്നുവെന്നു അദ്ദേഹം പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.