ഫ്ളോറിഡാ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ. ഫ്ളോറിഡാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് 9 മണിക്ക്, കോണ്‍ഗ്രസിന്റെ പ്രിയനേതാവ് കെ.എം. മാണി സാറിന്റെ അകാല നിര്യാണത്തില്‍ അനുശോചനയോഗം സംഘടിപ്പിക്കുന്നു. സമകാലിക രാഷ്ട്രീയത്തില്‍ ഊജ്ജ്വലശോഭയായി വിരാചിച്ച കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാനും, UDF നേതാവും ആയ കെ.എം. മാണി സാറിന്റെ ദേഹവിയോഗം പ്രബുദ്ധ കേരളത്തിന് തീരാനഷ്ടമാണ്. കക്ഷി രാഷ്ട്രീയഭേദമെന്യേ വിവിധ തുറകളില്‍പെട്ട രാഷ്ട്രീയ സാമൂഹിക നേതാക്കന്മാര് ആഗോള വ്യാപകമായി ഈ ടെലികോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്നുമുള്ള UDF നേതാക്കന്മാരും കേരളാ കോണ്‍ഗ്രസ് നേതാക്കളും പ്രസ്തുത യോഗത്തില്‍ സംബന്ധിക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. മാണിസാറിനെ സ്നേഹിക്കുന്ന, അടുത്തറിയാവുന്ന ഏവര്‍ക്കും ഈ അനുശോചന യോഗത്തില്‍ സംബന്ധിക്കാവുന്നതാണ്. കോണ്‍ഫറന്‍സ് കോള്‍ നമ്പര്‍:712 775 7035 ആക്സസ് കോഡ് : 9190192. കൂടുതല്‍ വിവരങ്ങള്‍ക്ക് സജി കരിമ്പന്നൂര്‍: 813 401 4178 രാജന് പടവത്തില്‍:954 701 3200 ചാക്കോ കുര്യന്: 321 663 8072 നോയല്‍ മാത്യു: 786 553 6635
Comments