You are Here : Home / USA News

ഫോമാ ഫിലാഡല്‍ഫിയ കിക്കോഫ് ചരിത്രസംഭവമായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, November 07, 2013 12:02 hrs UTC

ഫിലഡല്‍ഫിയ : അറുപതില്‍പരം റജിസ്‌ട്രേഷന്‍ കൊണ്ട് നവംബര്‍ 3ന് ഫിലഡല്‍ഫിയയില്‍ നടന്ന ഫോമ കിക്കോഫ് ഒരു ചരിത്ര സംഭവമായി. ഫോര്‍ സീസണ്‍സ് റസ്‌റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ അരങ്ങേറിയ കിക്ക് ഓഫ് ചടങ്ങുകള്‍ നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി ഉദ്ഘാടനം ചെയ്തു. ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. റീജിയണല്‍ വൈസ് പ്രസിഡന്റ് സെബാസ്റ്റിയന്‍ ജോസഫ് അതിഥികളെ സ്വാഗതം ചെയ്തു. ഫോമ ഭാരവാഹികളായ വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്പ് കമ്മറ്റി മെമ്പര്‍ മാത്യു നൈനാന്‍ മുതലായവര്‍ അഭിവാദനങ്ങള്‍ നേര്‍ന്നു. കണ്‍വന്‍ഷന്‍ ഭാരവാഹികളായ അനിയന്‍ ജോര്‍ജ് (ചെയര്‍മാന്‍), രാജുവര്‍ഗീസ് (അഡൈ്വസറി ബോര്‍ഡ്), ജോര്‍ജ് എം. മാത്യു (ജനറല്‍ കണ്‍വീനര്‍), ആനന്ദന്‍ നിരവേല്‍ (ജനറല്‍ കണ്‍വീനര്‍), സഖറിയ കുര്യന്‍ (വൈസ് ചെയര്‍മാന്‍), റോയി ജേക്കബ് (കണ്‍വീനര്‍), അലക്‌സ് ജോണ്‍ (കണ്‍വീനര്‍) മുതലായവര്‍ കണ്‍വന്‍ഷന്‍ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.

 

സംഘടന പ്രസിഡന്റുമാരായ അലക്‌സ് അലക്‌സാണ്ടര്‍ (മാപ്പ്), സണ്ണി ഏബ്രഹാം (കല), ജോര്‍ജ് ഏബ്രഹാം (സൗത്ത് ജേഴ്‌സി) മുതലായവര്‍ കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഫോമ മുന്‍ വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍, മുന്‍ ജോയിന്റ് ട്രഷറര്‍ ഐപ്പ് ഉമ്മന്‍, വുമന്‍സ് ഫോറം പ്രതിനിധി നിവേദ രാജന്‍, ജുഡിഷ്യല്‍ കമ്മറ്റി മെമ്പര്‍ പോള്‍ സി. മത്തായി, മലയാളത്തിന് ഒരു പിടി ഡോളര്‍ കോ ചെയര്‍മാന്‍ തോമസ് തോമസ് മുതലായവര്‍ ആശംസകള്‍ നേര്‍ന്നു. ബിനു ജോസഫിന്റേയും ബിജു എബ്രഹാമിന്റേയും നേതൃത്വത്തില്‍ അരങ്ങേറിയ മനോഹരമായ കലാപരിപാടികള്‍ ചടങ്ങിന് ചാരുതയേകി. രാഘവന്‍ മാസ്റ്ററുടെ വിഖ്യാത മാസ്റ്റര്‍ പീസ് "കായലരികത്തു വലയെറിഞ്ഞപ്പോള്‍" എന്ന ഗാനം പാടി സോയ നായര്‍ സദസിനെ സംഗീത സാന്ദ്രമാക്കി. റീജിനല്‍ സെക്രട്ടറി സാബു സഖറിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.