രാജന് വാഴപ്പള്ളില്‍
വാഷിംഗ്ടണ്‍ ഡി.സി.: നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധി സംഘം യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിച്ച് കോണ്‍ഫറന്‍സ് സന്ദേശം നല്കി. ഫെബ്രുവരി 17-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഫാ.ജോണ്‍ പാപ്പന് അംഗങ്ങളെ സ്വാഗതം ചെയ്തു. ഇടവകയുടെ സെക്രട്ടറി ജോണ്‍ ഐസക്ക് അംഗങ്ങളെ കോണ്‍ഫറന്‍സ് സന്ദേശം നല്കുവാനായി ക്ഷണിച്ചു. ഭദ്രാസന കൗണ്‍സില്‍ അംഗം സാജന് മാത്യു ആമുഖ വിവരണം നല്കി. ട്രഷറാര്‍ മാത്യു വര്‍ഗീസ് രജിസ്ട്രേഷനെകുറിച്ചും ഫിനാന്‍സിനെ കുറിച്ചും വിശദീകരണം നല്കി. ഫിനാന്‍സ് കമ്മിറ്റി അംഗം തോമസ് കോശി രജിസ്ട്രേഷന്റെ നിരക്കിനെ കുറിച്ച് സംസാരിച്ചു. സുവനീറിലേക്ക് നല്‍കേണ്ട ലേഖനങ്ങള്‍, പരസ്യങ്ങള്‍, എന്നിവയെ കുറിച്ച് ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ് വിവരണം നല്കി. ട്രഷറാര്‍ മാത്യു വര്‍ഗീസും, ഫാ.ജോണ്‍ പാപ്പനും ചേര്‍ന്ന് രജിസ്ട്രേഷന് കിക്ക് ഓഫ് നിര്‍വ്വഹിച്ചു. സുവനീറിന്റെ ഉത്ഘാടനം ഇടവക ട്രസ്റ്റി കുര്യാക്കോസ് വര്‍ഗീസും, കുഞ്ഞമ്മ വര്‍ഗീസും ചേര്‍ന്ന് നടത്തി. ട്രഷറാര്‍ മാത്യു വര്‍ഗീസ്, ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ഭദ്രാസന കമ്മിറ്റി അംഗങ്ങളായ തോമസ് കോശി, എം.എം. ഏബ്രഹാം, മേരി വര്‍ഗീസ്, ഇടവക ട്രസ്റ്റി കുര്യാക്കോസ് വര്‍ഗീസ്, കുഞ്ഞമ്മ വര്‍ഗീസ്, സെക്രട്ടറി ജോണ്‍ ഐസക്ക് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments