You are Here : Home / USA News

ഫ്‌ളവേഴ്‌സ് ടിവി യു എസ് എയ്ക്ക് ഷിക്കാഗോയില്‍ സ്റ്റുഡിയോയും ഓഫീസും നിലവില്‍വന്നു

Text Size  

Story Dated: Sunday, February 24, 2019 06:41 hrs EST

അമേരിക്കന്‍ മലയാളികളുടെ സ്വീകരണ മുറിയിലെ നിറ സാന്നിധ്യമായി മാറിക്കഴിഞ്ഞ ഫ്‌ളവേഴ്‌സ് ടി വി യു എസ്എയ്ക്ക് അമേരിക്കയിലെ രണ്ടാമത്തെ സ്റ്റുഡിയോയും ഓഫീസും ചിക്കഗോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചിക്കാഗോയുടെ സബെര്‍ബ് ആയ Desplainesലെ സ്റ്റുഡിയോ മന്ദിരം പ്രമുഖ കലാ,സാമൂഹിക, സാംസ്കാരിക സാമുദായിക പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്റ്റുഡിയോ ഫ്‌ളോറിന്റെ ഉദ്ഘാടനം നോര്ത്ത് അമേരിക്കയിലെ സിറോ മലബാര്‍ സഭയുടെ ഒക്‌സിലറി ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് നിലവിളക്ക് തെളിയിച്ച് ആരംഭം കുറിച്ചു. പുതിയതായി ആരംഭിക്കുന്ന പ്രോഡക്ഷന്റെ സ്വിച്ച് ഓണ്‍കര്‍മ്മം ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നിത ബുഷന് നിര്വഹിച്ചു. നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കായി ഫ്‌ലവേര്‌സ് ടി വി യു എസ് എ സംഘടിപ്പിക്കുന്ന ലെറ്റ്‌സ് ഡാന്‍സ് അമേരിക്ക എന്ന ഗ്രൂപ്പ് ഡാന്‍സ് കോമ്പിറ്റീഷന്റെ കിക്ക് ഓഫ് ബാനര്‍ ആചാര്യ സ്വാമി ശരണാനന്ദയില്‍ നിന്ന് ഫ്‌ളവേഴ്‌സ് ടിവി അംഗങ്ങള്‍ ഏറ്റുവാങ്ങി.

ഷിക്കാഗോയിലും സമീപ പ്രദേശങ്ങളില്‍ നിന്നുമെത്തിയ സാമൂഹിക, സാംസ്കാരിക സാമുദായിക പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി ഓഫീസ് പ്രവര്ത്തനങ്ങള് ഗംഭീരമായി പുരോഗമിക്കവെയാണ് ചിക്കാഗോയിലെ ഈ പുത്തന്‍ കാല്‍വെയ്പ്. ചടങ്ങുകള്‍ക്ക് ഫ്‌ലവേഴ്‌സ് ടിവി അമേരിക്കയുടെ സി ഇ ഒ ബിജു സഖറിയ, ഡയറക്‌ടേഴ്‌സായ ഡോ; ജോ ജോര്‍ജ്, ടി സി ചാക്കോ എന്നിവര്‍ക്കൊപ്പം അമേരിക്കയിലെ ഫ്‌ളവേഴ്‌സ് ടിവിയുടെ അവതാരകരും അണിയറ പ്രവര്‍ത്തകരും ചുക്കാന്‍ പിടിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More