You are Here : Home / USA News

പ്രവീണ്‍ മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 23 ന് ചിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 21, 2019 07:28 hrs EST

ചിക്കാഗോ :അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയ പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട് ഫെബ്രുവരി 23 ന് അഞ്ചാമത് പ്രവീണ്‍ മെമ്മോറിയല്‍ സര്‍വീസ് ചിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വച്ച് നടത്തുന്നു .പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലും വര്‍ഗീസ് ഫാമിലിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമരണാഞ്ജലിയില്‍ പ്രവീണിനെ സ്‌നേഹിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് വര്‍ഗീസ് കുടുംബം അറിയിച്ചു . അമേരിക്കന്‍ കോണ്‍ഗ്രസ് വുമണ്‍ ജാക്ക്ഷക്കൊസ്കി ,കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി ,മോര്‍ട്ടന്‍ ഗ്രോവ് മേയര്‍ ഡാന്‍ ഡി മരിയ, ഇല്ലിനോയിസ് സ്‌റ്റേറ്റ് സെനറ്റര്‍ റാംവെള്ളിവലം തുടങ്ങിയ പ്രഗത്ഭരായ വ്യക്തികള്‍ സ്മരണാഞ്ജലിയില്‍ പങ്കെടുത്ത് സംസാരിക്കും .പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ റവ.ഷിബി വര്‍ഗീസ് അനുസ്മരണ സന്ദേശം നല്‍കും .പ്രവീണിന്റെ കുടുംബവും സുഹൃത്തുക്കളും പ്രവീണ്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കും .പ്രവീണ്‍ വര്‍ഗീസ് കേസിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ പ്രവീണിന്റെ മാതാവ് ലൗലി വര്‍ഗീസ് വിശദീകരിക്കുകയും ഒപ്പം ചടങ്ങിന് നന്ദി അറിയിക്കുകയും ചെയ്യും.ഷിജി അലക്‌സ്,ബീന വള്ളിക്കളം എന്നിവരാണ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More