You are Here : Home / USA News

ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ പോള്‍ പറമ്പി അനുശോചിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 21, 2019 07:21 hrs EST

ചാലക്കുടി: സ്വതസിദ്ധമായ പ്രവര്‍ത്തനശൈലിയിലൂടെ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ സാമൂഹ്യ-കലാ-സാംസ്കാരിക പ്രവര്‍ത്തകനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാര സംഭാവനകള്‍ നല്‍കുകയും ചെയ്തിരുന്ന ജോയ് ചെമ്മാച്ചേലിന്റെ അകാല വിയാഗത്തില്‍ ചിക്കാഗോ ഓവര്‍സീസ് കോണ്‍ഗ്രസ് സ്ഥാപക പ്രസിഡന്റും, കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പറമ്പി അനുശോചിച്ചു. അമേരിക്കയില്‍ എത്തിയ നാള്‍ മുതല്‍ ജോയ് ചെമ്മാച്ചേലുമായി വിവിധ രംഗങ്ങളില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നത് വലിയ നേട്ടമായി കാണുന്നുവെന്നും, അദ്ദേഹത്തിന്റെ വിയോഗം മൂലം ഒരു ഉത്തമ സുഹൃത്തിനെയാണ് തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്ന പോള്‍ പറമ്പി പറഞ്ഞു. പിറന്ന മണ്ണിനേയും ഭാഷയേയും ഒരേപോലെ സ്‌നേഹിച്ച ജോയ് ചെമ്മാച്ചേല്‍ സ്‌നേഹത്തിന്റേയും കരുണയുടേയും മൂര്‍ത്തീഭാവമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ജോയ് ചെമ്മാച്ചേലിന്റെ അകാല നിര്യാണത്തില്‍ ദുഖാര്‍ത്തരായിരിക്കുന്ന കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നതായും, അവരുടെ ആശ്വാസത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി പോള്‍ പറമ്പി തന്റെ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More