You are Here : Home / USA News

സൗത്ത് ഫ്‌ളോറിഡ നവകേരളക്ക് നവസാരഥികള്‍

Text Size  

Story Dated: Tuesday, February 19, 2019 08:39 hrs EST

സൗത്ത് ഫ്‌ളോറിഡ : സാമൂഹികസാംസ്കാരിക പ്രവര്‍ത്തനവീഥിയില്‍ രണ്ടു പതിറ്റാണ്ട് പിന്നിട്ട് ഫ്‌ളോറിഡയിലെ മലയാളിസമൂഹത്തില്‍ സജീവസാന്നിധ്യമായ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ലോറിഡക്ക് നവസാരഥികള്‍. ഷാന്‍റ്റി വര്‍ഗീസ് പ്രസിഡന്റായുള്ള പുതിയ കമ്മറ്റി രുചി റെസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങില്‍ വെച്ച് ചുമതലയേറ്റെടുത്തു. ജെയിന്‍ വാത്യേലില്‍ (സെക്രട്ടറി) , സജോ പെല്ലിശ്ശേരി ( ട്രഷറര്‍) , ബിജോയ് സേവ്യര്‍ (വൈസ് പ്രസിഡണ്ട്),സൈമണ്‍ പാറത്താഴം (ജോ: സെക്രട്ടറി), ഏലിയാസ് പനങ്ങയില്‍ (ജോ: ട്രഷറര്‍ ) ജോബി പൊന്നുംപുരയിടം (എക്‌സ്: ഒഫീഷ്യയോ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. കൂടാതെ ആനന്ദലാല്‍ രാധാകൃഷ്ണന്‍, കുര്യാക്കോസ് പൊടിമറ്റം, സുശീല്‍ നാലകത്ത്, സെബാസ്റ്റ്യന്‍ വലലിങ്കല്‍ , പ്രിയ നായര്‍, ബെന്നി വര്‍ഗീസ്, ജോസഫ് ഐസക്, റിച്ചാര്‍ഡ് ജോസഫ്, കിഷോര്‍ കുമാര്‍ സുകുമാരന്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളായും ചുമതലയേറ്റു. മില്‍ക്കി ബൈജു യൂത്ത് പ്രസിഡന്റായും സ്റ്റാന്‍ ഷിബു കിഡ്‌സ് ക്ലബ് പ്രസിഡണ്ടായും ചുമതലയേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More