You are Here : Home / USA News

പുല്‍വാമ ആക്രമണം: കെ എച്ച് എന്‍ എ പ്രാര്‍ത്ഥനായോഗം

Text Size  

Story Dated: Tuesday, February 19, 2019 08:36 hrs EST

ശ്രീകുമാര്‍ പി

 

ന്യൂജേഴ്‌സി: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂജേഴ്‌സിയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ ക്രാന്‍ബറി ചിന്മയ മിഷന്‍ ആസ്ഥാനത്ത് പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഭടന്മാര്‍ക്ക് വേണ്ടി ഫെബ്രുവരി 16 ശനിയാഴ്ച്ച പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചു. കെ എച്ച് എന്‍ എ യുടെ 2019 ന്യൂ ജേഴ്‌സി കണ്‍വന്‍ഷന്‍ ഭാരവാഹികളായ രവി കുമാര്‍, അരുണ്‍ നായര്‍, ചിത്ര മേനോന്‍, സഞ്ജീവ് കുമാര്‍, രെതി മേനോന്‍, മധു ചെറിയേടത്ത് തുടങ്ങി ന്യൂജേഴ്‌സിയിലെ വിവിധ മേഖലകളില്‍നിന്നുമുള്ള ഒട്ടനവധിപേര്‍ മരണപ്പെട്ട ധീരജവാന്മാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കുകയും, അവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനങ്ങള്‍ അറിയിക്കുകയും ചെയ്തു. കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ. രേഖ മേനോന്‍ തന്റെ സന്ദേശത്തില്‍ ഭീരുക്കളുടെ ആക്രമണത്തെ ശക്തമായി അപലപിക്കുകയും, വീരചരമം പ്രാപിച്ച സേനാനികളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More