You are Here : Home / USA News

ചിക്കാഗോയിൽ നിര്യാതനായ ജോയി ചെമ്മാച്ചേലിന്റെ ദീപ്തസ്മരണക്ക് മുൻപിൽ ആദരാഞ്ജലികളുമായി ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയും ചിക്കാഗോ പൗരാവലിയും

Text Size  

Story Dated: Saturday, February 16, 2019 01:49 hrs EST

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലും കേരളത്തിലും സമസ്ത മേഖലകളിലും സുപരിചിതനായിരുന്ന ജോയി ചെമ്മാച്ചേലിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാന്‍ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെയും ചിക്കാഗോ പൗരാവലിയുടെയും നേതൃത്വത്തില്‍ അനുശോചന സമ്മേളനം നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍ കൂടിയ സമ്മേളനത്തിന് IPCNA ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. 

സീറോ മലബാര്‍ രൂപതാ വികാരി ജെനറാളും ക്‌നാനായ റീജിയണ്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡണ്ട് മധു കൊട്ടാരക്കര മുഖ്യ പ്രഭാക്ഷണം നടത്തി. ഫൊക്കാനാ പ്രസിഡണ്ട് മാധവന്‍ ബി നായര്‍, ട്രഷറര്‍ സാജന്‍ ആന്റണി, ഫോമാ ട്രഷറര്‍ ലിന്‍സ് എബ്രഹാം, റീജണല്‍ വൈസ് പ്രസിഡണ്ട് പ്രവീണ്‍ തോമസ് , കേരളാ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡണ്ട് അനിയന്‍ ജോര്‍ജ്ജ്, കേരളാ എക്‌സ്പ്രസ്സ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി, പ്രസ്സ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ശിവന്‍ മുഹമ്മ, ഫോമാ മുന്‍ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ എന്നിവര്‍ ഉള്‍പ്പെടെയുള്ള നോര്‍ത്ത് അമേരിക്കയിലെ സാമൂഹിക - സാംസ്‌കാരിക - സംഘടനാ- മാധ്യമ രംഗത്തുള്ള നിരവധി പേര്‍ ജോയി ചെമ്മാച്ചേല്‍ എന്ന ബഹുമുഖ പ്രതിഭയുടെ സ്മരണകള്‍ പങ്കു വച്ചു.

ഒരു സംഘാടകന്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍, കലാകാരന്‍, കര്‍ഷകന്‍, ആഴമേറിയ സുഹൃത്ത്ബന്ധങ്ങള്‍ സ്വന്തമായുള്ള സഹൃദയനായ വ്യക്തി തുടങ്ങി എല്ലാ വിധത്തിലും കണ്ടുമുട്ടുന്നവരെ ആഴത്തില്‍ സ്പര്‍ശിച്ചുകൊണ്ട് കടന്നുപോയ ജോയിയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ് എന്ന് ഏവരും അഭിപ്രായപ്പെട്ടു. നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തില്‍ അദ്ദേഹം വഴി ലഭിച്ച നല്ല കാര്യങ്ങളെ പ്രാസംഗികര്‍ അനുസ്മരിച്ചു. 

നോർത്ത് അമേരിക്കയിലെ മലയാളി സമൂഹം കണ്ടതിൽ വച്ച് ഏറ്റവും വലിയ ജനക്കൂട്ടം രണ്ടു ദിവസമായി നടന്ന മൃത സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തത് തന്നെ അദ്ദേഹത്തിന്റെ സ്വീകാര്യതയുടെ തെളിവായിരുന്നു എന്ന് ഏവരും അഭിപ്രായപ്പെട്ടു. ജോസ് കണിയാലി സ്വാഗതവും പ്രസന്നൻ പിള്ള നന്ദിയും രേഖപ്പെടുത്തി. ബിജു സഖറിയ എം സി ആയി യോഗത്തെ നിയന്ത്രിച്ചു. പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, സെക്രട്ടറി പ്രസന്നൻ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്ററിന്റെ ഭാരവാഹികളും പീറ്റർ കുളങ്ങരയുടെ നേതൃത്വത്തിലുള്ള ചിക്കാഗോ പൗരാവലിയും പരിപാടികൾക്ക് നേതൃത്വം നൽകി.

By: അനിൽ മറ്റത്തിക്കുന്നേൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More