You are Here : Home / USA News

മാധ്യമശ്രീ പദ്ധതിക്ക് ഗോള്‍ഡ് സ്പോണ്‍സര്‍ഷിപ്പുമായി ജിജു കുളങ്ങര

Text Size  

Story Dated: Tuesday, January 08, 2019 03:20 hrs UTC

ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ ത്ത് അമേരിക്കയുടെ സിഗ്‌നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ പദ്ധതിക്ക് ഗോള്‍ഡ് സ്പോണ്‍സര്‍ഷിപ്പുമായി ജിജു കുളങ്ങര .റെജി ജോര്‍ജ് പ്രസിഡന്റായിരുന്ന കാലയളവിലാണ് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ മാധ്യമശ്രീ പദ്ധതിക്ക് ഇന്ത്യ പ്രസ്‌ക്ലബ്ബ് തുടക്കമിടുന്നത്. ആട്ടോമൊബൈല്‍ രംഗത്ത് തന്റെ ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ ത്തിയ ജിജു ഇപ്പോള്‍ പുതിയ മേഖലകളിലേയ്ക്ക് കടക്കുകയാണ്‌. ഫ്രീഡം ആട്ടോ മൊബൈലും ബോഡി ഷോപ്പും അമേരിക്കകാരുടെ വിശ്വസ്ത സ്ഥാപനമായി മാറി കഴിഞ്ഞു. ഇന്ത്യയയിലും ചൈനയിലുമുള്‍ പ്പടെ വിവിധ രാജ്യങ്ങളിലേയ്ക്ക് തന്റെ ബിസിനസ്സ് വ്യാപിക്കുവാനുള്ള കഠിന ശ്രമത്തിലാണദ്ദേഹം . ഹൂസ്റ്റണ്‍ മലയാളികളുടെ പ്രിയങ്കരനായ ജിജുവിന്‌ ഹാര്‍വി ദുരന്ത കാലത്തെ സമയോചിതമായ ഇടപെടലുകള്‍ ക്കും നേതൃ പാടവത്തിനും നോര്‍ ത്ത് ഇന്ത്യന്‍ സമൂഹം ഉള്‍ പ്പടെ നിരവധി സം ഘടനകള്‍ ആദരിക്കുകയുണ്ടായി. കേരളത്തിലെ പ്രളയ കാലത്ത് ലെറ്റ് ദെം സമൈല്‍ എന്ന സം ഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്കതും ജിജുവാണ്‌.ഇപ്പോള്‍ വീണ്ടും മെഡിക്കല്‍ ക്യാമ്പുമായി ജിജുവും സം ഘവും കേരളത്തിലെത്തുകയാണ്‌

ഒരിക്കല്‍ കൂടി അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമരംഗത്തെ സമഗ്രസംഭാവനകൾക്ക് നൽകുന്ന മാധ്യമശ്രീ പുരസ്‌കാര വിതരണ ചടങ്ങ് കേരളത്തിലെത്തുകയാണ്. 2019 മാധ്യമശ്രീ പുരസ്‌കാരത്തിന് ജോസി ജോസഫ് അർഹനായി.ഒരു ലക്ഷം രൂപയും, പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം . മാതൃഭൂമി ചാനൽ ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണനാണ് മാധ്യമരത്ന പുരസ്‌കാരം,50,000 രൂപയും പ്രശംസാഫലകവും ലഭിക്കും. കൂടാതെ മാധ്യമരംഗത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ച 9 പേർക്കും പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു . മികച്ച പത്രപ്രവർത്തകൻ - വി.എസ് രാജേഷ് - കേരള കൗമുദി(അച്ചടി) , പി.ആർ സുനിൽ- ഏഷ്യാനെറ്റ് ന്യൂസ് (ദൃശ്യമാധ്യമം ) ,മികച്ച സംവാദകൻ - എൻ.പി ചന്ദ്രശേഖരൻ (കൈരളി ടി.വി) , മികച്ച വാർത്ത അവതാരകൻ - അഭിലാഷ് മോഹനൻ (റിപ്പോർട്ടർ), മികച്ച അന്വേഷണാൽമക വാർത്ത- എം.നിസാർ - (മാധ്യമം) , മികച്ച ഫോട്ടോഗ്രാഫർ - അരവിന്ദ് വേണുഗോപാൽ (മലയാള മനോരമ) , മികച്ച ഫീച്ചർ - എ എസ് ശ്രീകുമാർ , മികച്ച യുവ മാധ്യമപ്രവർത്തകൻ - അഖിൽ അശോക് , മനോരമ ഓൺലൈൻ . 25000 രൂപയും പ്രശംസാഫലകവും ആണ് ഇവർക്ക് ലഭിക്കുക.

പുരസ്‌കാരങ്ങൾ ജനുവരി 13 ഞായറാഴ്ച വൈകീട്ട്ബോൾഗാട്ടി പാലസ് ഹോട്ടലിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര , സെക്രട്ടറി സുനിൽ തൈമറ്റം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഡോ: ഡി. ബാബു പോൾ , കെ.എം റോയ് , തോമസ് ജേക്കബ് , അലക്സാണ്ടർ സാം , ഡോ: എം.വി പിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാരജേതാക്കളെ തെരെഞ്ഞെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.