You are Here : Home / USA News

ബുഷിന്റെ അന്ത്യവിശ്രമ സ്ഥലം – പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 10, 2018 03:49 hrs UTC

ഹൂസ്റ്റൺ ∙ അമേരിക്കയുടെ 41–ാം പ്രസിഡന്റ് ജോർജ് ഡബ്ല്യു എച്ച് ബുഷിനെ അടക്കം ചെയ്ത സ്ഥലം സന്ദർശിക്കുന്നതിനു പൊതു ജനങ്ങൾക്ക് അനുമതി നൽകി.

‍‍വ്യാഴാഴ്ചയാണ് ഒരാഴ്ച നീണ്ടു നിന്ന സംസ്ക്കാര ശുശ്രൂഷകൾക്കു ശേഷം ടെക്സസ് കോളജ് സ്റ്റേഷനിലുള്ള ബുഷ് ലൈബ്രറി പരിസരത്ത് മൃതദേഹം അടക്കം ചെയ്തത്.

ഡിസംബർ 8 ശനിയാഴ്ച, കുടുംബാംഗങ്ങളുടെ സന്ദർശനത്തിനു ശേഷമാണു പൊതുജനങ്ങൾക്കു പ്രവേശനം അനുവദിച്ചത്.

പ്രസിഡന്റിന്റെ മരണവാർത്ത പുറത്തു വന്നതു മുതൽ അടച്ചിട്ടിരുന്ന ബുഷ് പ്രസിഡൻഷ്യൽ ലൈബ്രറി വെള്ളിയാഴ്ചയും അടഞ്ഞു കിടന്നുവെങ്കിലും ശനിയാഴ്ച പ്രവർത്തനം ആരംഭിച്ചു.

ഗ്രോവ്സൈഡിലേക്ക് ശനിയാഴ്ച രാവിലെ 9.30 മുതൽ രാത്രി 8 മണിവരെയാണ് സന്ദർശനം അനുവദിച്ചിരുന്നത്. പ്രവേശനം സൗജന്യമായിരുന്നു. ബാർബറ ബുഷ്, മകൾ റോബിൻ എന്നിവർക്ക് സമീപമാണ് ബുഷിന്റേയും അന്ത്യ വിശ്രമം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.