You are Here : Home / USA News

കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് ഡാളസ് നാല്പതാം വാർഷിക നിറവിൽ

Text Size  

Story Dated: Thursday, November 29, 2018 12:07 hrs UTC

ഷാജി രാമപുരം

ഡാളസ്: 1979 ഡിസംബർ 26 ന് ഡാളസ് - ഫോർട്ട് വർത്തിലുള്ള ഏകദേശം 60 - ൽ പരം ക്രിസ്തിയ വിശ്വാസികൾ ചേർന്ന് ആരംഭിച്ച യുണൈറ്റഡ് ക്രിസ്ത്യൻ കരോൾ എന്ന പ്രസ്ഥാനം വളർന്ന് 2001 - ൽ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് ഓഫ് ഡാളസ് എന്ന പേരിൽ നാമകരണം ചെയ്യപ്പെട്ട സംഘടന ഇന്ന് നാല്പത് വർഷം പിന്നിടുകയാണ്. ഡിസംബർ 1 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിൽ ഉള്ള മാർത്തോമ്മ ഇവന്റ് സെന്ററിൽ വെച്ച് (11550 Luna Rd,Farmers Branch, Tx 75234) നടത്തപ്പെടുന്ന ക്രിസ്തുമസ് - ന്യുഇയർ ആഘോഷങ്ങളോടനുബന്ധിച്ച് സംഘടന അതിന്റെ റൂബി ജൂബിലി കൊണ്ടാടുകയാണ്. ഡാളസിൽ വിവിധ സഭാവിഭാഗത്തിൽപെട്ട 21 ഇടവകൾ ചേർന്ന് നടത്തപ്പെടുന്ന ഈ ആഘോഷത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ സൗത്ത് - വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, ഡാളസിലെ സണ്ണിവെയിൽ സിറ്റി മേയർ സജി ജോർജ്, കോപ്പൽ സിറ്റി കൗൺസിൽ മെംബർ ബിജു മാത്യു, ഇവാഞ്ചലിക്കൽ സഭയുടെ വികാരി ജനറാൾ റവ.സി.കെ.ജേക്കബ്, റവ.ഫാ.ജോൺ കുന്നത്തുശ്ശേരിൽ, റവ.ഡോ.നൈനാൻ വർഗീസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

 

ഫാ.മത്തായി മണ്ണൂർവടക്കേതിൽ പ്രസിഡന്റും, വെരി.റവ.വി.എം.തോമസ് കോർഎപ്പിസ്കോപ്പ വൈസ് പ്രസിഡന്റും, അലക്സ് അലക്‌സാണ്ടർ ജനറൽ സെക്രട്ടറിയും, ജോബി എബ്രഹാം ട്രഷറാറും, ജോൺ തോമസ് ക്വയർ കോഓർഡിനേറ്ററും, ജോഷ് മാത്യു യൂത്ത് കോഓർഡിനേറ്ററും, റവ.ഫാ.രാജു എം.ഡാനിയേൽ, റവ.ഫാ. തമ്പാൻ വർഗീസ്, ഫാ.ജോഷ്വാ ജോർജ്, റവ.വിജു വർഗീസ്, റവ.ഫാ.എൽദോ പൈലി, റവ.മാത്യു മാത്യൂസ്, ഷിജു എബ്രഹാം, സോണി ജേക്കബ്, ഷാജി രാമപുരം, വർഗീസ് ജോൺ, സാജുമോൻ മത്തായി, എൽസൺ സാമുവേൽ, സാജൻ ചെറിയാൻ, സുജൻ മാത്യൂസ്, കെ.വി.ജോസഫ്, ഫിലിപ്പ് മാത്യു, ഷാനു രാജൻ, സ്കറിയ ജേക്കബ് എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങൾ ആയുള്ള വിപുലമായ ഒരു കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡാളസിലെ സെന്റ്.മേരീസ് മലങ്കര കത്തോലിക്ക ദേവാലയമാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. വിവിധ സഭാവിഭാഗത്തിൽപെട്ട 21 ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശ്രുശ്രുഷയാണ് ആഘോഷങ്ങളുടെ പ്രധാന പ്രത്യേകത. Unitedmedialive.Com എന്ന വെബ്സൈറ്റിൽ ലൈവ് ആയി പ്രോഗ്രാം ദർശിക്കാവുന്നതാണന്ന് സംഘാടകർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.