You are Here : Home / USA News

ഫോമാ വാര്‍ത്തകള്‍ കേന്ദ്രീകൃതമാക്കും - പന്തളം ബിജു

Text Size  

Story Dated: Thursday, November 15, 2018 11:14 hrs UTC

ഡാളസ്: ഫോമായുടെ എല്ലാവിധ ഔദ്യോഗിക പത്രകുറിപ്പുകളും, പ്രസ്താവനകളും, വാര്‍ത്തകളും കേന്ദ്രികൃതമാക്കുമെന്ന് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ പന്തളം ബിജു തോമസ് അറിയിച്ചു. ആഗോള മലയാളിയുടെ അമേരിക്കന്‍ മുഖമുദ്രയാണ് ഫോമാ. അമേരിക്കന്‍ മലയാളിയുടെ ശബ്ദത്തിന് ഒരുമയുടെ ധ്വനിയുണ്ട്. പ്രവാസത്തിന്റെ കനലില്‍ ഊതിക്കാച്ചിയ സഹനത്തിന്റെയും ഒത്തൊരുമയുടെയും തിളക്കമുണ്ടതിന്. അമേരിക്കാസിലുടനീളം വ്യാപരിച്ചുകിടക്കുന്ന മലയാണ്മയുടെ മണമുണ്ട് ഫോമായ്ക്. നമ്മള്‍ നമ്മളെ തിരിച്ചറിയണം. നമ്മുടെ ഒരുമയുടെ ശക്തി, സാമൂഹികമായ പരിവര്‍ത്തനങ്ങള്‍ക്കുതുകും വിധം ഉപകാരപ്പെടുത്തണം. ഫോമായുമായി ബന്ധപ്പെടുന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റില്ല. ഫോമായുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന തരത്തിലുള്ള വസ്തുതാവിരുദ്ധമായ വിഷയങ്ങളോ, ഔദ്യോഗികമായി അടിസ്ഥാനമില്ലാത്ത കാര്യങ്ങളോ ആരെങ്കിലും പ്രസിദ്ധീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്താല്‍ അന്വേഷിച്ച് അനന്തരനടപിടികള്‍ അടിയന്തിരമായി ഫോമാ സ്വീകരിക്കുന്നതായിരിക്കും. നവമാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപരമായ പോസ്റ്റിങ്ങുകള്‍ക്കും ഇത് ബാധകമായിരിക്കും. ഫോമായുടെ പേരും, ലോഗോയും, പതാകയും പകര്‍പ്പകവാശ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുവാനുള്ള നടപടികള്‍ ഇതിനോടകം കൈയ്‌കൊണ്ടുകഴിഞ്ഞു.

ഫോമായുടെ അനുമതിയില്ലാതെ ഇവ ദുരുപയോഗം ചെയ്യുന്നവരുടെ പക്കല്‍ നിന്നും അമേരിക്കയിലെ പകര്‍പ്പവകാശ നിയമപ്രകാരം ഈടാക്കുന്ന വലിയ പിഴകള്‍ ഫോമായുടെ ഫണ്ടിലേക്ക് മുതല്‍ക്കൂട്ടും. ഒരു സര്‍ക്കാര്‍ സ്ഥാപനമായോ, രാഷ്ട്രീയകക്ഷിയായോ ഫോമായെ വിലയിരുത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ലാഭേശ്ചയില്ലാതെ, ഒരു വലിയ പ്രവാസ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം നല്ലമനസ്സുകളുടെ പ്രസ്ഥാനമാണിത്. വിമര്‍ശനങ്ങള്‍ വിജയിത്തിലേക്കവട്ടെ, അതിനായി നമുക്ക് കൈകോര്‍ക്കാം. ഫോമായുടെ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ദയവായി പി. ആര്‍. ഓ യ്ക് അയച്ചുതരിക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.