You are Here : Home / USA News

ന്യൂയോര്‍ക്കിലെ കെ.സി.എന്‍.എ സെന്റററില്‍ മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് ഈവ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, November 04, 2018 11:54 hrs UTC

മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ക്യുന്‍സിലുള്ള ബ്രഡ്ഡോക്ക് അവന്യൂവിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ സി. എന്‍. എ) സെന്റററില്‍ വെച്ച് ഒക്ടോബര്‍ 13 -നു ശനിയാഴ്ച മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് ഈവ് നടത്തുകയുണ്ടായി. അനേകം മലയാളി പ്രോഗ്രാമുകളുടെ കോര്‍ഡിനൈറ്റര്‍ ആയി പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ഷെറിന്‍ എബ്രഹാം ആണ് ഈ നവ ഉദ്യമത്തിനും ചുക്കാന്‍ പിടിച്ചത്.

മലയാളികളുടെ ഇടയില്‍ നിന്നും ആദ്യം ആയി ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുവാന്‍ അവസരം ലഭിച്ച ങൃ. കെവിന്‍ തോമസിന് മലയാളി പ്രസ്ഥാനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുവാന്‍ വേണ്ടി ഒത്തു ചേര്‍ന്ന ഈ സ്വീകരണ സല്‍ക്കാര വേളയില്‍ ന്യൂയോര്‍ക്ക് സെനറ്റ് ഡിസ്ട്രിക്ട് .6 ക്യാന്‍ഡിഡേറ്റ് കെവിന്‍ തോമസിനെ കൂടാതെ ഡിസ്ട്രിക്ട് ക്യാന്‍ഡിഡേറ്റ് അന്ന കാപ്ലാന്‍, ഉശെേൃശര.േ5 ക്യാന്‍ഡിഡേറ്റ് ജെയിംസ് ഗൗഗ്രന്‍ എന്നിവരും ഈ മീറ്റിംഗില്‍ സന്നിഹിതരായിരുന്നു.

മലയാളി കമ്മ്യൂണിറ്റിയുടെ തികച്ചും ശ്ലാഖനീയമായ ഈ ശ്രമത്തിനെ നന്ദിയോടെ സ്വീകരിച്ചു കൊണ്ട് എല്ലാ സ്ഥാനാര്‍ത്ഥികളും മീറ്റിംഗില്‍ പങ്കെടുത്ത വിശിഷ്ട അതിഥികളുടെ ചോദ്യങ്ങള്‍ക്കു ഉത്തരങ്ങള്‍ നല്‍കി.

ഡെമോക്രാറ്റിക് പാര്‍ട്ടിയ്യുടെ നോര്‍ത്ത് ഹെംസ്റ്റഡ് വൈസ് ചെയര്‍, നോര്‍ത്ത് ഹെംസ്റ്റെഡ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (നഹിമ )ചെയര്മാന് ,

മുന്‍ നാസാവ് കൗണ്ടി ഹ്യൂമന്‍ റൈറ്‌സ് കമ്മീഷണറും ആയിരുന്ന കളത്തില്‍ വറുഗീസ്, നഹിമ പ്രസിഡന്റ് ഡിന്‍സില്‍ ജോര്‍ജ് , കലാവേദി ചെയര്‍മാന്‍ സിബി ഡേവിഡ് , കേരളൈറ്റ്‌സ് ഓഫ് ഈസ്റ്റ് മെഡോ അസോസിയേഷന്‍ പ്രസിഡന്റ് സാക് മത്തായി , വേള്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കോശി ഉമ്മന്‍, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് അജിത് കൊച്ചുകുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

നായര്‍ ബെനെവോലന്റ അസോസിയേഷന്‍ (എന്‍ .ബി .എ), മഹിമ , കെ .സി.എന്‍.എ, കേരള സമാജം, കലാവേദി, വേള്‍ഡ് മലയാളി അസോസിയേഷന്‍, കേരളൈറ്റ്‌സ് ഓഫ് ഈസ്റ്റ് മെഡോ , നഹിമ തുടങ്ങി നിരവധി പ്രമുഖ മലയാളി പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ യോഗത്തില്‍ .പങ്കെടുത്തു.

നവംബര്‍ ആറാം തീയതി നടക്കുന്ന ഇലെക്ഷനില്‍ വോട്ടവകാശം ഉള്ള എല്ലാ മലയാളികളും അവരവരുടെ സമ്മതി ദാനവകാശം ഉപയോഗിക്കണം എന്ന് എല്ലാവരും ഒരേ പോലെ ആഹ്വാനം ചെയ്തു. ഒരു കമ്മ്യൂണിറ്റിയുടെ ശബ്ദം വോട്ടിങ്ങിലൂടെ മാത്രമേ മുഴങ്ങുകയുള്ളു എന്നും മീറ്റിംഗ് സാക്ഷ്യപ്പെടുത്തി.

ടേസ്റ്റ് ഓഫ് കൊച്ചിന്‍ റെസ്റ്റാറ്റാന്റിന്റെ വകയായി അരികുപുറത്ത് ചെറിയാന്‍ (മഹാരാജ ഗ്രൂപ്പ്) മീറ്റിംഗിന് വന്നവര്‍ക്കു വേണ്ടി സ്വാദിഷ്ട വിഭവങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.