You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 24, 2018 10:36 hrs UTC

ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പുരാതനവും, അംഗബലം കൊണ്ടും പ്രവര്‍ത്തനപാരമ്പര്യം കൊണ്ടും ഏറ്റവും വലിയ സാമൂഹികസംഘടനയുമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018-2020 ലെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവിദിനാഘോഷവും സംയുക്തമായി നവംബര്‍ രണ്ട് വെള്ളിയാഴ്ച നടത്തുന്നു. പൊതുസമ്മേളനത്തില്‍ ഇല്ലിനോയിലെ 8-മത് ഡിസ്ട്രിറ്റില്‍ നിന്നുള്ള സെനറ്റര്‍ റാം വില്ലിവളം മുഖ്യാതിഥിയായി പങ്കെടുക്കുന്നു. പ്രസ്തുത സമ്മേളനത്തില്‍ ഷിക്കാഗോയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കള്‍ ആശംസകളര്‍പ്പിക്കുന്നതാണ്. പൊതുസമ്മേളനത്തോടൊപ്പം കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും. ഡസ്പ്ലയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി ഹാളില്‍ വച്ച്(1800 E, Oakton St, Desplains) നവംബര്‍ 2, വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് പരിപാടികള്‍ ആരംഭിക്കും. ഇതിന്റെ കോര്‍ഡിനേറ്ററായി ലീല ജോസഫ് നേതൃത്വം നല്‍കുന്നു.

ഷിക്കാഗോയിലെ എല്ലാ മലയാളികളെയും കുടുംബസമേതം ഈ പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടനും സെക്രട്ടറി ജോഷി വള്ളിക്കളവും അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.