You are Here : Home / USA News

2019 ലെ ഫാമിലി കോണ്‍ഫറന്‍സിന് നവനേതൃത്വം

Text Size  

Story Dated: Monday, October 22, 2018 07:03 hrs EDT

രാജന്‍ വാഴപ്പള്ളില്‍

ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് നവ നേതൃത്വം. 2019-ലെ കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ആയി ഫാ.സണ്ണി ജോസഫിനേയും, ജനറല്‍ സെക്രട്ടറിയായി ജോബി ജോണിനെയും ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ നിയമിച്ചു. ട്രഷററായി മാത്യു വര്‍ഗീസിനെ നിലനിര്‍ത്തുകയും ചെയ്തു. ഇതു സംബന്ധിച്ചുള്ള കല്പന ഇടവകകള്‍ക്ക് നല്‍കി. പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ഫിനാന്‍സ് ചെയറായി തോമസ് വര്‍ഗീസ്(സജി), ബിസിനസ്സ് മാനേജര്‍ സണ്ണി വര്‍ഗീസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ്, അസിസ്റ്റന്റ് ട്രഷറാര്‍ ജയ്‌സണ്‍ തോമസ് എന്നിവര്‍ പ്രവര്‍ത്തിയ്ക്കും. 2018 ലെ കോണ്‍ഫറന്‍സ് വന്‍വിജയമാക്കി തീര്‍ത്ത കോ-ഓര്‍ഡിനേറ്റര്‍ ഫാ.ഡോ.വര്‍ഗീസ് എം.ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ എന്നിവരോടുള്ള നന്ദി സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ കല്പന വഴി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More