You are Here : Home / USA News

ഒക്ലഹോമ മൃഗശാലയിലെ ഇന്ത്യൻ റൈനോസറസ് ഓർമയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, September 30, 2018 05:47 hrs UTC

ഓക്ലഹോമ∙ ഒക്ലഹോമ സിറ്റി മൃഗശാലയിലെ സന്ദർശകരുടെ ഏറ്റവും മിത്രമായിരുന്ന ഇന്ത്യൻ റൈനോസറസ് ഓർമയായി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു 33 വയസുള്ള ചന്ദ്രി എന്നു പേരുളള റൈനോസറസിന്റെ അന്ത്യം. 1990 നവംബറിലാണ് ചന്ദ്രി ഒക്ലഹോമ മൃഗശാലയിൽ എത്തിയത്.

എല്ലാ ദിവസവും മൃഗശാല അധികൃതരും വെറ്ററിനറി ഡോക്ടർമാരും ചന്ദ്രിയെ പരിശോധിച്ചിരുന്നെങ്കിലും പ്രത്യേകത ഒന്നും കണ്ടെത്തനായിരുന്നില്ലെന്നു മൃഗശാല അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയും ഒരു സംഘം ചന്ദ്രിയെ പരിശോധിച്ചിരുന്നു. നെക്രോപ്സി നടത്തിയാൽ മാത്രമേ മരണകാരണം അറിയാനാകൂ എന്നും അധികൃതർ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.